കല്‍പ്പറ്റ: വയനാട്ടില്‍ ജനവാസമേഖലയില്‍ ഇറങ്ങിയ പുലി കിണറ്റില്‍ വീണു. പൊഴുതന ആറാം മൈല്‍ പി.എം. ഹനീഫയുടെ വീട്ടിലെ കിണറില്‍ ഇന്ന് രാവിലെയാണ് പുലിയെ കണ്ടെത്തിയത്. കിണറിന്റെ മറനീങ്ങിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഹനീഫയുടെ ഭാര്യയാണ്, പുലി കിണറില്‍ വീണിട്ടുണ്ടെന്ന് കണ്ടെത്തിയത്.


കടപ്പാട്:മാതൃഭൂമി ന്യൂസ്

പോലീസ്, ഫയര്‍ഫോഴ്‌സ്, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. മയക്കുവെടി വെച്ച ശേഷം പുലിയെ പുറത്തെത്തിക്കാനാണ്‌ ശ്രമിക്കുന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പൊഴുതനയ്ക്ക് സമീപമുള്ള പുഴ കടന്നാവും പുലി എത്തിയതെന്നാണ് നിഗമനം. പുഴ കടന്ന് അല്‍പം മാറിയാല്‍ വനമേഖലയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ