പാലക്കാട് കണ്ടെത്തിയ പുലിക്കുഞ്ഞുങ്ങളിൽ ഒന്നിനെ തള്ളപ്പുലി കൂട്ടിൽ നിന്ന് കൊണ്ടുപോയി

തള്ളപ്പുലിയെ പിടികൂടുന്നതിനായാണ് കുഞ്ഞുങ്ങളെ കൂട്ടിൽ വച്ചത്. എന്നാൽ കൂട്ടിൽ കയറാതെ പുലി ഒരു കുഞ്ഞുമായി പോവുകയായിരുന്നു

Leopard, Palakkad leopard cubs, ummini, പുള്ളിപ്പുലി കുഞ്ഞുങ്ങൾ, Kerala news, ie malayalam
Photo: Screengrab

പാലക്കാട്: പാലക്കാട് അകത്തേത്തറ ഉമ്മിനിയില്‍ ആളൊഴിഞ്ഞ വീട്ടിൽ കണ്ടെത്തിയ പുലിക്കുഞ്ഞുങ്ങളിൽ ഒന്നിനെ തള്ളപ്പുലി കൊണ്ടുപോയി. വനം വകുപ്പ് വച്ച കൂട്ടിൽ നിന്നുമാണ് കുഞ്ഞിനേയും കൊണ്ട് പുലി പോയത്. ഞായറാഴ്ചയാണ് ആളൊഴിഞ്ഞ വീട്ടിൽ പുള്ളിപ്പുലി കുഞ്ഞുങ്ങളെ കണ്ടെത്തിയത്.

തള്ളപ്പുലിയെ പിടികൂടുന്നതിനായാണ് കുഞ്ഞുങ്ങളെ കൂട്ടിൽ വച്ചത്. എന്നാൽ കൂട്ടിൽ കയറാതെ പുലി ഒരു കുഞ്ഞുമായി പോവുകയായിരുന്നു. രണ്ടാമത്തെ കുഞ്ഞിനെ വനംവകുപ്പ് ഓഫീസിലേക്ക് മാറ്റിയിട്ടുണ്ട്.

പുലിയെ കണ്ടെത്തിയ വീടിന്റെ പരിസരത്ത് വനംവകുപ്പ് ക്യാമറകൾ സ്ഥാപിച്ചിരുന്നു. ഇതിൽ മൂന്ന് തവണ അമ്മ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞു. വീടിനു അകത്താണ് കൂട് സ്ഥാപിച്ചിരുന്നത്. ഇത് ചെറിയ കൂടായതിനാലാവണം പുലി കേറാതിരുന്നതെന്നാണ് വനംവകുപ്പിന്റെ നിഗമനം. ഇന്നലെ രാത്രി വീടിനു പുറത്ത് വലിയൊരു കൂടും സ്ഥാപിച്ചിട്ടുണ്ട്.

ജനവാസമേഖല ആയത് കൊണ്ടുതന്നെ പുലി നിരന്തരം വരുന്നത് പ്രദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്. മറ്റേ കുഞ്ഞിനേയും ഇന്ന് കൂട്ടിൽ വയ്ക്കാനാണ് വനം വകുപ്പിന്റെ തീരുമാനമെന്നാണ് അറിയുന്നത്.

മാധവൻ എന്നയാളുടെ തകർന്നു കിടക്കുന്ന വീടിനുള്ളിലാണ് പുലിയെ കണ്ടത്. വീട്ടുടമ ജോലിസംബന്ധമായി ഗുജറാത്തിലായതിനാല്‍ 10 വര്‍ഷമായി വീട് അടച്ചിട്ടേക്കുകയാണ്. വര്‍ഷങ്ങളായി വീടും പറമ്പും വൃത്തിയാക്കുന്ന സമീപവാസിയായ പൊന്നന്‍ എന്നയാളാണ് പുലിയെ കണ്ടത്. പറമ്പില്‍ പണിയെടുക്കുന്നതിനിടെ, വീടിനകത്തുനിന്ന് ശബ്ദംകേട്ട് നോക്കിയപ്പോള്‍, ഒരു അമ്മ പുലി എതിര്‍ദിശയിലേക്ക് നടന്നുപോകുന്നതാണ് കണ്ടത്. തുടർന്നാണ് വനം വകുപ്പിനെ അറിയിച്ചത്. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ വീടിനകത്ത് പരിശോധിച്ചപ്പോഴാണ് കുഞ്ഞുങ്ങളെ കണ്ടത്.

Also Read: ധീരജിന്റെ പോസ്റ്റ്‌മോർട്ടം ഇന്ന്; മൃതദേഹം വിലാപയാത്രയായി കണ്ണൂരിലേക്ക് കൊണ്ടുപോകും

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Leopard cubs found in palakkad ummini mother leopard took one cub

The moderation of comments is automated and not cleared manually by malayalam.indianexpress.com