തിരുവനന്തപുരം: എന്തൊക്കെ സംഭവിച്ചാലും ലോ അക്കാദമി പ്രിൻസിപ്പൽ സ്ഥാനം രാജിവയ്ക്കില്ലെന്നു ലക്ഷ്മി നായർ. മാനേജ്മെന്റിന്റെ തീരുമാനത്തിനെതിരെ കോടതിയിൽ പോകില്ല. എസ്എഫ്ഐയും മാനേജ്മെന്റും തമ്മിലുണ്ടാക്കിയ ധാരണകൾ തുടരും. താനും കൂടിയറിഞ്ഞാണ് തീരുമാനങ്ങൾ കൈകൊണ്ടതെന്നും ലക്ഷ്മി നായർ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

താൻ ഡോക്ടറേറ്റ് നേടിയത് പാചകം ചെയ്തല്ല. വ്യക്തിവിരോധമാണ് ഇപ്പോഴത്തെ പ്രതിഷേധങ്ങൾക്കു കാരണം. പാചകമെന്നത് ഒരു കഴിവാണ്. അതിൽ താൻ കഴിവു തെളിയിച്ചത് കുറ്റമാണെങ്കിൽ അതൊരു കുറ്റമാണ്. പ്രിൻസിപ്പൽ പദവിയെന്നത് യോഗ്യതയുടെ അടിസ്ഥാനത്തിലുള്ളതാണ്. സോഷ്യൽ മീഡിയയിൽ വളരെ മോശമായാണ് തനിക്കെതിരെ കമന്റുകൾ ഇട്ടത്. അതിൽ താനുമായി യാതൊരുവിധ പരിചയവുമില്ലാത്തവരുണ്ട്. ഒരു സ്ത്രീയെ ഇത്തരത്തിൽ ആക്രമിക്കുന്നത് ശരിയല്ലെന്നും അവർ ചാനലിനോട് പറഞ്ഞു.

ഒരു കുട്ടിയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുന്ന ആളല്ല താൻ. കുട്ടികളുടെ ഭാവിക്കുവേണ്ടിയാണ് അഞ്ചു വർഷം മാറിനിൽക്കാൻ തീരുമാനിച്ചത്. വലിയൊരു തീരുമാനമാണിത്. അഞ്ചു വർഷം ചെറിയൊരു കാലയളവല്ലല്ലോയെന്നും ലക്ഷ്മി നായർ ചോദിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ