കൊച്ചി: ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്ന പരാതിയിൽ ലക്ഷ്മി നായരെ ഈ മാസം 23 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലക്ഷ്മി നായർ നൽകിയ ഹർജി പരിഗണിക്കവേയാണ് കോടതി ഉത്തരവ്. പട്ടികജാതിക്കാരനായ നാലാം വർഷ എൽഎൽബി വിദ്യാർഥി വിവേകിനെ കോളജ് കവാടത്തിൽവച്ച് പരസ്യമായി ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചുവെന്നാണ് ലക്ഷ്മി നായർക്കെതിരായ പരാതി.
കഴിഞ്ഞ ദിവസം ദേശീയ വനിതാ കമ്മിഷൻ അംഗം സുഷമ സാഹു കോളജിലെത്തി കുട്ടികളിൽനിന്ന് മൊഴിയെടുത്തിരുന്നു. ലക്ഷ്മി നായർ ഹിറ്റ്‌ലറെപ്പോലെയാണ് പെരുമാറിയിരുന്നതെന്നും പട്ടികജാതി പീഡനം നടത്തിയ ലക്ഷ്മിയെ അറസ്റ്റ് ചെയ്യാത്ത പൌലീസ് നടപടി വിചിത്രമാണെന്നും അവർ പറഞ്ഞിരുന്നു.