തിരുവനന്തപുരം: ലോ അക്കാദമി പ്രിൻസിപ്പൽ സ്ഥാനത്തുനിന്നും നീക്കിയ ലക്ഷ്മി നായർ ഹിറ്റ്‌ലറെപ്പോലെയാണ് വിദ്യാർഥികളോട് പെരുമാറിയിരുന്നതെന്ന് ദേശീയ വനിതാ കമ്മിഷൻ അംഗം സുഷമ സാഹു. ലക്ഷ്മി നായരെ അറസ്റ്റ് ചെയ്യാൻ പൊലീസ് കമ്മിഷണറോട് ആവശ്യപ്പെടുമെന്നും ലോ കോളജിലെത്തി വിദ്യാർഥികളിൽനിന്നും മൊഴിയെടുത്തശേഷം സുഷമ പറഞ്ഞു.
ആൺകുട്ടികളോട് സംസാരിക്കുന്ന വിദ്യാർഥിനികളെ മോശമായി ചിത്രീകരിച്ചു. രേഖാമൂലം പരാതി എഴുതി നൽകാൻ വിദ്യാർഥികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവർ പറഞ്ഞു.