/indian-express-malayalam/media/media_files/uploads/2018/09/PC-GEORGE-image.jpg)
തിരുവനന്തപുരം: പൂഞ്ഞാർ എംഎൽഎ പി.സി.ജോർജിന് നിയമസഭയുടെ ശാസന. പീഡനത്തിന് ഇരയായ കന്യാസ്ത്രീക്കെതിരെ മോശം പരാമർശം നടത്തിയതിനാണ് ശാസന. എത്തിക്‌സ് കമ്മിറ്റി ശുപാർശ സഭ അംഗീകരിച്ചു. അംഗങ്ങളുടെ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ് പി.സി.ജോർജിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് സ്‌പീക്കർ പി.ശ്രീരാമകൃഷ്‌ണൻ പറഞ്ഞു.
നിയമസഭയുടെ നടപടി ആദരവോടെ സ്വീകരിക്കുന്നതായി എംഎൽഎ പറഞ്ഞു. സഭ പുറത്താക്കിയ സ്ത്രീ എങ്ങനെ കന്യാസ്ത്രീ ആകുമെന്നും കന്യാസ്ത്രീ എന്നു പറയാൻ അവർക്ക് അധികാരമില്ലെന്നും പി.സി.ജോർജ് മറുപടിയിൽ പറഞ്ഞു. എന്നാൽ, കന്യാസ്ത്രീ ആണെങ്കിലും അല്ലെങ്കിലും സ്ത്രീകളോടുള്ള പെരുമാറ്റവുമായി ബന്ധപ്പെട്ടാണ് എത്തിക്‌സ് കമ്മിറ്റിയുടെ നിരീക്ഷണമെന്ന് സ്‌പീക്കർ വ്യക്തമാക്കി.
Read Also: ഉണ്ണികൃഷ്ണൻ നമ്പൂതിരി അവസാന ശ്വാസം വരെ ഉറച്ച കമ്മ്യൂണിസ്റ്റായിരുന്നു; ഓർമകൾ പങ്കുവച്ച് എം.ബി.രാജേഷ്
കന്യാസ്ത്രീക്കെതിരായ പീഡനക്കേസിൽ പലതവണ ഇരക്കെതിരെ മോശം പരാമർശം നടത്തി വിവാദത്തിലായ വ്യക്തിയാണ് പി.സി.ജോർജ്. പീഡനക്കേസിൽ അറസ്റ്റിലായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ പി.സി.ജോർജ് പരസ്യമായി പിന്തുണച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.