Latest News

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ‘കൈ’ പിടിക്കാന്‍ സി.പി.എം; അഞ്ച് സംസ്ഥാനങ്ങളില്‍ സഖ്യമുണ്ടാക്കുമെന്ന് റിപ്പോര്‍ട്ട്

തമിഴ്നാട്, മഹാരാഷ്ട്ര, ബിഹാര്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ സഖ്യമുണ്ടാക്കാനാണ് നീക്കം

ന്യൂഡല്‍ഹി: 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഹകരിക്കാന്‍ സിപിഎം തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. അഞ്ച് സംസ്ഥാനങ്ങളിലെങ്കിലും സഖ്യമുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ട്. തമിഴ്നാട്, മഹാരാഷ്ട്ര, ബിഹാര്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ സഖ്യമുണ്ടാക്കാനാണ് നീക്കം. അതേസമയം ബംഗാളില്‍ അടവുനയം സ്വീകരിക്കും. സിപിഎം ഏറ്റവും ശക്തമായ കേരളത്തില്‍ സഖ്യമുണ്ടാവില്ല.

ബിജെപിക്ക് എതിരായ ലോക്സഭാ തിരഞ്ഞെടുപ്പ് തന്ത്രമായാണ് സിപിഎം കോണ്‍ഗ്രസുമായി ചേരുന്നത്. അതേസമയം ഇത് സിപിഎമ്മിന് ഗുണം ചെയ്യില്ലെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. സിപിഎമ്മിന് ശക്തിയുളള കേരളത്തില്‍ ആണ് സഖ്യം വേണ്ടതെന്ന് ബിജെപി നേതാവ് വി. മുരളീധരന്‍ പറഞ്ഞു. സിപിഎമ്മിന് വേറുറപ്പില്ലാത്ത സംസ്ഥാനങ്ങളില്‍ സഖ്യമുണ്ടാക്കിയത് കൊണ്ട് ബിജെപിക്ക് ഭീഷണി ആവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ ഇരു പാര്‍ട്ടികളും കൈകോര്‍ക്കുകയാണ് വേണ്ടതെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Left turns to congress for alliance in 2019 lok sabha election

Next Story
വളാഞ്ചേരിയില്‍ ടാങ്കര്‍ മറിഞ്ഞ് സ്പിരിറ്റ് റോഡിലേക്ക് ഒഴുകി
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express