കൊല്ലം: കേരള കോണ്‍ഗ്രസ്-ബി ചെയർമാൻ ആർ ബാലകൃഷ്ണപിള്ളയും കേരള കോണ്‍ഗ്രസ് നേതാവ് സ്കറിയ തോമസും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കൊല്ലം ഗസ്റ്റ് ഹൗസിലാണ് കൂടിക്കാഴ്ച നടന്നത്. കേരള കോൺഗ്രസ് (ബി) സ്കറിയ തോമസിന്റെ പാർട്ടിയുമായി ലയിച്ച് എൽഡിഎഫ് മുന്നണിയിൽ ചേരാനാണ് നീക്കമെന്നാണ് വിവരം.

സ്കറിയ തോമസ് വിഭാഗത്തിന് നിലവിൽ എംഎൽഎമാരില്ല. അതേസമയം എൽഡിഎഫ് പിന്തുണയോട് കെ.ബി.ഗണേഷ്കുമാർ ജയിച്ചെങ്കിലും കേരള കോണ്‍ഗ്രസ്-ബി മുന്നണിയുടെ ഭാഗമല്ലാത്തതിനാൽ മന്ത്രിസ്ഥാനവും ലഭിച്ചില്ല. ഇരുപാർട്ടികളെയും മുന്നണിയിൽ ഉൾപ്പെടുത്തുന്ന കാര്യം പിന്നീട് പരിഗണിക്കാം എന്നായിരുന്നു എൽഡിഎഫ് നേതൃത്വത്തിന്‍റെ ഉറപ്പ്.

എന്നാൽ തെരഞ്ഞെടുപ്പിന് ശേഷവും ഇതിനുള്ള നീക്കമൊന്നും നടക്കാത്തതിനാൽ സ്കറിയ തോമസ് വിഭാഗം കേരള കോണ്‍ഗ്രസ്-ബിയിൽ ലയിക്കാൻ തീരുമാനിക്കുകയായിരുന്നു. ലയനം സംബന്ധിച്ച് നാളെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. നാളെ തിരുവനന്തപുരം പ്രസ് ക്ലബിൽ ഇരുവരും സംയുക്ത വാർത്താ സമ്മേളനം നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ