Latest News

ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസ്: കമറുദ്ദീനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

താൻ തട്ടിപ്പ് നടത്തിയിട്ടില്ലെന്ന് കമറുദ്ദീന്റെ അഭിഭാഷകൻ വാദിച്ചു. തനിക്കെതിരെ ചുമത്തിയിരിക്കുന്നത് സിവിൽ കേസ് മാത്രമാണെന്നും പല വകുപ്പുകളും നിലനിൽക്കില്ലെന്നും കമറുദ്ദീന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു

Khamarudheen

കൊച്ചി: ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ ലീഗ് എംഎൽഎ എം.സി.കമറുദ്ദീനെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. തെളിവുകൾ ശേഖരിക്കാനുണ്ടെന്ന പൊലീസ് വാദം അംഗീകരിച്ചാണ് രണ്ട് ദിവസത്തെ എസ്‌ഐടി കസ്റ്റഡിയിൽ വിട്ടത്. കമറുദ്ദീന്റെ ജാമ്യാപേക്ഷ മറ്റന്നാൾ പരിഗണിക്കും.

ഫാഷന്‍ ജ്വല്ലറി തട്ടിപ്പ് കേസില്‍ എം.സി.കമറുദ്ദീനെ ഉച്ചയ്ക്ക് 2.30ന് കോടതിയില്‍ ഹാജരാക്കണമെന്ന് കാഞ്ഞങ്ങാട് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് നടപടി‌.

താൻ തട്ടിപ്പ് നടത്തിയിട്ടില്ലെന്ന് കമറുദ്ദീന്റെ അഭിഭാഷകൻ വാദിച്ചു. തനിക്കെതിരെ ചുമത്തിയിരിക്കുന്നത് സിവിൽ കേസ് മാത്രമാണെന്നും പല വകുപ്പുകളും നിലനിൽക്കില്ലെന്നും കമറുദ്ദീന്റെ അഭിഭാഷകൻ വാദിച്ചു. ലാഭവിഹിതം മുടങ്ങിയത് വ്യാപാരത്തിലെ നഷ്ടം മൂലമാണെന്നായിരുന്നു കമറുദ്ദീന്റെ വാദം. അതേസമയം, 13 കോടിയുടെ തട്ടിപ്പിന് തെളിവുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയിൽ വാദിച്ചു.

Read Also: സ്വത്ത് സമ്പാദനം: കെ എം ഷാജിക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്

കാസർഗോഡ് തൃക്കരിപ്പൂർ ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പുമായി ബന്ധപ്പെട്ടാണ് കമറുദ്ദീനെതിരെ നേരത്തെ പൊലീസ് കേസെടുത്തത്. മൂന്ന് പേരിൽ നിന്നായി മുപ്പത്തിയാറ് ലക്ഷം രൂപ തട്ടിയെടുത്തു എന്ന പരാതിയിലാണ് കേസ്.

എണ്ണൂറോളം പേരിൽനിന്ന് നൂറുകോടിയിലേറെ രൂപ നിക്ഷേപമായി വാങ്ങി എന്നാണ് സൂചന. ചെറുവത്തൂർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഫാഷൻ ഗോൾഡ് ജ്വല്ലറിയിൽ പണം നിക്ഷേപിച്ചവർ നൽകിയ പരാതിയിലാണ് എംഎൽഎയ്‌ക്കെതിരെ കേസ്.

എണ്ണൂറോളം പേർ നിക്ഷേപകരായി ഉണ്ടായിരുന്ന ഫാഷൻ ഗോൾഡിന് ചെറുവത്തൂർ, പയ്യന്നൂർ, കാസർഗോഡ് എന്നിവിടങ്ങളിലെ മൂന്ന് ബ്രാഞ്ചുകളും ജനുവരിയിൽ അടച്ച് പൂട്ടിയിരുന്നു. എന്നാൽ, നിക്ഷേപകർക്ക് പണം തിരിച്ചുനൽകിയില്ല. പണം തിരിച്ചുലഭിക്കാത്ത സാഹചര്യം വന്നതോടെ നിക്ഷേപകർ പരാതി നൽകുകയായിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: League mla mc khamarudhin poilce custody fashion gold scam

The moderation of comments is automated and not cleared manually by malayalam.indianexpress.com