കൊ​ച്ചി: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ഭാവി നിർണ്ണയിക്കുന്നതിനുള്ള എൽഡിഎഫ് യോഗം ഇന്ന് ചേരും. ഉച്ചയ്ക്ക് 2 മണിക്കാണ് നിർണ്ണായക മുന്നണി യോഗം. എ.ജിയുടെ നി​യ​മോ​പ​ദേ​ശം തോമസ് ചാണ്ടിക്ക് എതിരായതിനാൽ രാജിവെക്കാതെ മറ്റ് മാർഗമില്ലെന്നാണ് സിപിഎമ്മിന്റെ നിലപാട്. നി​യ​മോ​പ​ദേ​ശം കൂ​ടി പ​രി​ഗ​ണി​ച്ച് ഉ​ചി​ത​മാ​യ തീ​രു​മാ​നം കൈ​ക്കൊ​ള്ളാ​ൻ സി​പി​എം എ​ൽ​ഡി​എ​ഫി​നോ​ടു നി​ർ​ദേ​ശി​ച്ചു. ശ​നി​യാ​ഴ്ച ചേ​ർ​ന്ന സി​പി​എം സം​സ്ഥാ​ന സ​മി​തി യോ​ഗ​ത്തി​ലാ​ണ് ഈ ​തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്.

അതേസമയം, രാ​ജി​യി​ല്ലെ​ന്ന നി​ല​പാ​ടി​ലു​റ​ച്ച് നിൽക്കുകയാണ് മ​ന്ത്രി തോ​മ​സ് ചാ​ണ്ടി. രാ​ജി​വെ​ക്കു​മോ​യെ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന് ര​ണ്ടു​കൊ​ല്ലം ക​ഴി​യു​മെ​ന്നാ​യി​രു​ന്നു മ​ന്ത്രി​യു​ടെ മ​റു​പ​ടി. ഇ​ട​തു​മു​ന്ന​ണി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു തി​രി​ക്കും മു​ന്പാ​യി​രു​ന്നു മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന.

കലക്ടറുടെ റിപ്പോർട്ടിലെ കണ്ടെത്തലുകൾ പൂർണമായി തള്ളാനാവില്ലെന്നാണ് അഡ്വക്കേറ്റ് ജനറൽ സി.പി.സുധാകര പ്രസാദ് സർക്കാരിന് നിയമോപദേശം നൽകിയത്. തുടർനടപടികൾ സർക്കാരിന് സ്വീകരിക്കാമെന്നും എജി വ്യക്തമാക്കിയിരുന്നു. അതേസമയം,​ കലക്ടറുടെ റിപ്പോർട്ടിന്റെ ആധികാരികതയെ ചോദ്യം ചെയ്ത് മന്ത്രി ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള വാട്ടർ വേൾഡ് ടൂറിസം കമ്പനി ഹൈക്കോടതിയെ സമീപിച്ച സ്ഥിതിക്ക്, സർക്കാരിന് അക്കാര്യവും പരിഗണിക്കാവുന്നതാണെന്നും എജി ചൂണ്ടിക്കാട്ടുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ