തിരുവനന്തപുരം: സംസ്ഥാനത്ത് ബിജെപി അടുത്തമാസം നടത്താനിരിക്കുന്ന പദയാത്രയ്ക്ക് അതേ മട്ടിൽ മറുപടി നൽകാനൊരുങ്ങുകയാണ് ഇടതുമുന്നണി. ബിജെപി പദയാത്രയ്ക്ക് ബദലായി രണ്ട് മേഖലാ ജാഥകൾ സിപിഎം നേതൃത്വത്തിൽ ഇടതുമുന്നണിയും നടത്തും.

തെക്കൻ മേഖലയിലും വടക്കൻ മേഖലയിലും ഓരോ ജാഥകൾ വീതം നടത്താനാണ് ഇടതുമുന്നണി ഇന്നലെ ചേർന്ന യോഗത്തിൽ തീരുമാനിച്ചത്. ഒക്ടോബർ ആദ്യവാരമാണ് ഇടതുമുന്നണിയുടെ രണ്ട് മേഖലാ ജാഥകളും നടക്കുക.

യുഡിഎഫ് നടത്തുന്ന അവസരവാദ രാഷ്ട്രീയം തുറന്നുകാട്ടാനും ബിജെപിയുടെ വാഗ്ദാന ലംഘനങ്ങളും തെറ്റായ നയങ്ങളും ചൂണ്ടിക്കാട്ടാനുമാണ് ജാഥകൾ സംഘടിപ്പിക്കുന്നതെന്ന് ഇടതുമുന്നണി കൺവീനർ വൈക്കം വിശ്വൻ പറഞ്ഞു. മന്ത്രിമാരായ തോമസ് ചാണ്ടി, കെകെ ശൈലജ എന്നിവർക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ കഴന്പില്ലെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ