/indian-express-malayalam/media/media_files/2025/11/17/ldf-2025-11-17-19-49-28.jpg)
ചിത്രം: ഫേസ്ബുക്ക്
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനായുള്ള എൽഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി. 'വികസനത്തുടർച്ചയ്ക്ക്, ജനക്ഷേമത്തിന്, മതനിരപേക്ഷതയ്ക്ക് - ഇടതുപക്ഷത്തിനൊപ്പം' എന്ന മുദ്രാവാക്യം ഉയർത്തിയാണ് പ്രകടനപത്രിക പുറത്തിറക്കിയത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണനും ചേർന്നാണ് പ്രകടനപത്രിക പുറത്തിറക്കിയത്.
അതിദാരിദ്ര്യമുക്ത പദ്ധതിയുടെ തുടർച്ചയായി കേവല ദാരിദ്ര്യ നിർമാർജന പദ്ധതി ഉൾപ്പെടെ പ്രകടനപത്രികയിലുണ്ട്. മൈക്രോപ്ലാനുകളിലൂടെ കേവല ദാരിദ്ര്യം പൂർണ്ണമായും നിർമ്മാർജ്ജനം ചെയ്യും, ലൈഫ് മിഷനിലൂടെ അവശേഷിക്കുന്ന അർഹരായ എല്ലാവർക്കും അടുത്ത 5 വർഷത്തിനുള്ളിൽ വീട് നൽകും, തീരദേശവാസികൾക്കായി 'പുനർഗേഹം' പദ്ധതി പൂർത്തീകരിക്കുമെന്നും പ്രകടനപത്രികയിൽ പറയുന്നു.
കേരളത്തെ സമ്പൂർണ്ണ പോഷകാഹാര സംസ്ഥാനമാക്കി മാറ്റുമെന്നും, അങ്കണവാടികളിലും സ്‌കൂളുകളിലും പോഷകാഹാര സമൃദ്ധമായ ഭക്ഷണം ഉറപ്പാക്കുമെന്നും പ്രകടന പത്രികയിലെ പ്രധാന വാഗ്‌ദാനങ്ങളാണ്. സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം 50 ശതമാനമായി ഉയർത്തും. ഇതിനായി 'സ്കിൽ അറ്റ് കോൾ', 'ഷോപ്പ് അറ്റ് ഡോർ' തുടങ്ങിയ നൂതന സംരംഭങ്ങളിലൂടെയും കുടുംബശ്രീ വഴിയും 20 ലക്ഷം സ്ത്രീകൾക്ക് തൊഴിൽ നൽകും. യുവജനങ്ങൾക്ക് തൊഴിൽ പരിശീലന കാലത്ത് 1000 രൂപ സ്കോളർഷിപ്പ് നൽകും.
Also Read: ശബരിമല സ്വർണക്കൊള്ള; ശ്രീകോവിലിലെ സ്വർണപ്പാളികൾ ഇളക്കി എസ്ഐടി പരിശോധന
ആരോഗ്യകരമായ വാർദ്ധക്യം' ഉറപ്പാക്കാൻ എല്ലാ വാർഡുകളിലും 'വയോക്ലബ്ബുകൾ' ആരംഭിക്കും. കിടപ്പുരോഗികളുടെ വിവരങ്ങൾ ഡിജിറ്റൽ ഗ്രിഡിലാക്കി വീടുകളിൽ ചികിത്സയും പരിചരണവും എത്തിക്കും. എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങൾക്കുംദേശീയ ഗുണനിലവാര അംഗീകാരം ലഭ്യമാക്കും. വിദ്യാഭ്യാസ നിലവാരത്തിൽ കേരളത്തെ ദേശീയതലത്തിൽ ഒന്നാമതെത്തിക്കും. വിദ്യാർത്ഥികളിൽ ശുചിത്വബോധം വളർത്താൻ 'ശുചിത്വ അംബാസിഡർ'മാരെ നിയമിക്കും. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും തെരുവുനായ്ക്കൾക്ക് ഷെൽട്ടറുകൾ നിർമ്മിക്കും. സ്ത്രീ സുരക്ഷയ്ക്കായി ക്രൈം മാപ്പിംഗും കൂടുതൽ 'വൺ സ്റ്റോപ്പ് സെന്ററുകളും' ആരംഭിക്കും, എന്നീ വാഗ്ദാനങ്ങളും പ്രകടനപത്രികയിലുണ്ട്.
Also Read: മത്സ്യതൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കും: ജോർജ് കുര്യൻ
ജലാശയങ്ങൾ ശുചീകരിക്കും. മെഡിക്കൽ, നിർമ്മാണ മാലിന്യങ്ങൾ നൂറു ശതമാനം സംസ്കരിക്കും. കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ 'നെറ്റ് സീറോ' പദ്ധതിയും 'ലോക്കൽ ഹീറ്റ് ആക്ഷൻ പ്ലാനും' നടപ്പാക്കും. 2026-27 ൽ അറ്റകുറ്റപ്പണികൾ ആവശ്യമുള്ള മുഴുവൻ പ്രാദേശിക റോഡുകളും ഒറ്റത്തവണ പദ്ധതി വഴി നവീകരിക്കുക തുടങ്ങിയ പദ്ധതികളും എൽഡിഎഫ് പ്രകടന പത്രികയിൽ ഉൾപ്പെടുന്നു.
Read More: സംസ്ഥാനത്ത് ശക്തമായ മഴ; ഇന്ന് 7 ജില്ലകളിൽ മഞ്ഞ അലർട്ട്; മത്സ്യബന്ധനത്തിനു വിലക്ക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us