scorecardresearch
Latest News

വാക്സിനില്‍ രാഷ്ടീയപ്പോര്; കേന്ദ്രത്തെ കടന്നാക്രമിച്ച് ഇടതുപക്ഷം, 28ന് ഗൃഹാങ്കണ സത്യാഗ്രഹം

സ്വതന്ത്ര ഇന്ത്യയില്‍ ഇത്ര കാലം തുടര്‍ന്നു വന്ന സൗജന്യവും സാര്‍വത്രികവുമായ വാക്സിനേഷന്‍ എന്ന നയം നടപ്പിലാക്കാന്‍ തന്നെയാണ് സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനമെന്നും ജനങ്ങള്‍ക്ക് നല്‍കിയ വാക്ക് പാലിക്കുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു

CM Pinarayi Vijayan, മുഖ്യമന്ത്രി പിണറായി വിജയന്‍, Pinarayi Vijayan on Covid Vaccine, A Vijayaraghavan, എ വിജയരാഘവന്‍, Thomas Issac, തോമസ് ഐസക്, covid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, ഐഇ മലയാളം

തിരുവനന്തപുരം: വാക്സിന്‍ വിതരണത്തിലും വിലയിലും കേന്ദ്ര സര്‍ക്കാര്‍ സമീപനത്തെ നിശിതമായി വിമര്‍ശിച്ച് ഇടതുപക്ഷ നേതാക്കള്‍. സൗജന്യമായി വാക്സിന്‍ നല്‍കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തത നല്‍കിയിട്ടില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് പുറമെ സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍, ധനമന്ത്രി തോമസ് ഐസക് എന്നിവരും വാക്സിന്‍ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തി.

400 രൂപയ്ക്ക് വാക്സിന്‍ പൊതുവിപണിയില്‍ നിന്ന് വാങ്ങണം എന്നുണ്ടെങ്കില്‍ ഏകദേശം 1,300 കോടി രൂപ ഇപ്പോള്‍ ചെലവ് വരും. ഇത് സംസ്ഥാനത്തിനുമേല്‍ അധിക സാമ്പത്തിക ബാധ്യത അടിച്ചേല്‍പ്പിക്കുമെന്ന് പിണറായി വിജയന്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിനു 150 രൂപയ്ക്ക് നല്‍കുന്ന വാക്സിന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 400 രൂപയ്ക്കാണ് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാനങ്ങള്‍ക്ക് ക്വാട്ട നിശ്ചയിക്കാത്തതിനാല്‍ വാക്സിനു വേണ്ടിയുള്ള മത്സരവും ഉടലെടുക്കും. ലക്ഷക്കണക്കിനു മനുഷ്യരെ നിത്യേന രോഗികളാക്കുന്ന മഹാമാരിയെ നേരിടുമ്പോള്‍ ഒട്ടും ആശാസ്യമായ അവസ്ഥയല്ല ഇതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Also Read: വാരാന്ത്യ ലോക്ക്ഡൗൺ: എന്തൊക്കെ ചെയ്യാം? ചെയ്യരുതാത്തത് ഇതൊക്കെ

കയ്യില്‍ പണമുള്ളവര്‍ മാത്രം വാക്സിന്‍ സ്വീകരിച്ചോട്ടെ എന്ന നിലപാട് നമുക്ക് സ്വീകരിക്കാനാകില്ല. സ്വതന്ത്ര ഇന്ത്യയില്‍ ഇത്ര കാലം തുടര്‍ന്നു വന്ന സൗജന്യവും സാര്‍വത്രികവുമായ വാക്സിനേഷന്‍ എന്ന നയം നടപ്പിലാക്കാന്‍ തന്നെയാണ് സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനം. ജനങ്ങള്‍ക്ക് നല്‍കിയ വാക്ക് പാലിക്കുക തന്നെ ചെയ്യും, പിണറായി വിജയന്‍ നിലപാട് വ്യക്തമാക്കി.

കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തില്‍ മനുഷ്യജീവന് വില നല്‍കാത്ത നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് എ വിജയരാഘവന്‍ പ്രതികരിച്ചു. കേന്ദ്രസര്‍ക്കാരിന്റെ വാക്സിന്‍ നയം ജനങ്ങളെ കടന്നാക്രമിക്കുന്നതാണ്. ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കേണ്ടവര്‍ ജനങ്ങളെ കയ്യോഴിയുന്ന നിലപാടാണ് ഇപ്പോഴെന്നും വിജയരാഘവന്‍ പറഞ്ഞു.

“രാജ്യത്താകെ കോവിഡ് വ്യാപനം രൂക്ഷമാവുകയാണ്. ഈ സന്ദര്‍ഭത്തില്‍ രോഗ പ്രതിരോധത്തിനായി എല്ലാവരും ഒന്നിച്ച് നില്‍ക്കേണ്ടതുണ്ട്. വാക്‌സിനേഷന്‍ എന്നത് എല്ലാവരുടെയും അവകാശമാണ്. എന്നാല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ സ്വകാര്യ കോര്‍പറേറ്റ് കമ്പനികള്‍ക്ക് അധികാരം നല്‍കുന്ന നയമാണ് കേന്ദ്രത്തിന്റേ. ഇത് അങ്ങേയറ്റം ജനവിരുദ്ധമാണ്. വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര നയത്തിനെതിരെ പ്രതിഷേധവുമായി മുന്നോട്ട് പോവുകയാണ് ഇടതുമുന്നണി. പ്രതിഷേധത്തിന്റെ ഭാഗമായി ഇടതു പക്ഷത്തിന്റെ നേതൃത്വത്തില്‍ ഏപ്രില്‍ മാസം 28ന് അവരവരുടെ വീടുകള്‍ക്ക് മുന്നില്‍ വൈകുന്നേരം 5 മുതല്‍ 5.30 വരെ പ്രതിഷേധിക്കും.

Also Read: ഗൗരവതരമായ സ്ഥിതി; ശനി,ഞായര്‍ ദിവസങ്ങളില്‍ ലോക്ക്ഡൗണിനു സമാനമായ നിയന്ത്രണം: മുഖ്യമന്ത്രി

മഹാവ്യാധിയുടെ ആധിയിൽ കഴിയുന്ന ജനങ്ങളുടെ മടിശീല കുത്തിക്കവരാനിറങ്ങുന്ന പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും രാജ്യത്തിന്റെ മഹാശാപമാണെന്ന് ധനമന്ത്രി തോമസ് ഐസക് ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. കോവിഡ് പടർന്നു പിടിച്ച് മരണസംഖ്യ പെരുകുന്ന ഈ സമയത്ത് പ്രതിരോധ വാക്സിന്റെ വിലനിർണയാധികാരം മുഴുവൻ മരുന്ന് നിർമ്മാണ കമ്പനികൾക്ക് കൈമാറാൻ മോദിയ്ക്കും കൂട്ടർക്കുമല്ലാതെ ആർക്കു കഴിയുമെന്ന് ഐസക് ചോദ്യമുയര്‍ത്തി.

പാവപ്പെട്ടവന്റെ ജീവൻ വൈറസ് എടുത്തോട്ടെ, പണമുള്ളവൻ മാത്രം അതിജീവിച്ചാൽ മതിയെന്നാണ് മോദിയും സംഘവും നിർലജ്ജം പ്രഖ്യാപിക്കുന്നത്. ഈ നയത്തിന് പാട്ട കൊട്ടി പിന്തുണ പാടാൻ നമ്മുടെ നാട്ടിലും ആളുണ്ട് എന്നതാണ് അതിനേക്കാൾ ലജ്ജാകരം. കോവിഡ് കാരണം സംസ്ഥാന സർക്കാരുകൾ വലിയ പ്രതിസന്ധിയിലാണ്. അപ്പോഴാണ് ഇരുട്ടടിയായി കേന്ദ്ര സർക്കാരിന്റെ മൂന്നാംഘട്ട കോവിഡ് വാക്സിൻ പോളിസി പ്രഖ്യാപിക്കപ്പെട്ടതെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

സ്വതന്ത്ര ഇന്ത്യ ഇതുവരെ പിന്തുടർന്ന നയം സൗജന്യവും സാർവ്വത്രികവുമായ വാക്സിനേഷനാണ്. ഇതാണ് ബിജെപി സർക്കാർ വാക്സിൻ കമ്പനികൾക്കുവേണ്ടി അട്ടിമറിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തും. അതോടൊപ്പം മുഖ്യമന്ത്രി പറഞ്ഞതുപോലെ കേന്ദ്രം കൈവിട്ടാലും, എത്ര സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടെങ്കിലും, കേരള സർക്കാർ ജനങ്ങളെ ആപത്ഘട്ടത്തിൽ കൈവിടില്ലെന്നും ഐസക് കൂട്ടിച്ചേര്‍ത്തു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Ldf leaders on central governments policy on vaccine price

Best of Express