തിരുവനന്തപുരം: രാജ്യം 71-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍ ലോകശ്രദ്ധ നേടി കേരളത്തിലെ മനുഷ്യ മഹാ ശൃംഖല. റിപ്പബ്ലിക് ദിനമായ ഇന്ന് കാസര്‍കോട് മുതല്‍ കളിയിക്കാവിള വരെയാണ് ഇടതുപക്ഷ ജനാതിപത്യ മുന്നണിയുടെ നേതൃത്വത്തിൽ മനുഷ്യ മഹാ ശൃംഖല തീർത്തത്.

ഭരണഘടന സംരക്ഷിക്കുക, പൗരത്വഭേദഗതി നിയമം പിൻവലിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി ഇത്രയധികം പേർ ഒരേസമയം ഭരണഘടന വായിക്കുന്നത് ചരിത്രത്തിൽ തന്നെ ആദ്യമാണ്. ശൃംഖലയുടെ ആദ്യകണ്ണി കാസർകോട്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എസ്‌.രാമചന്ദ്രൻ പിള്ളയും അവസാനകണ്ണിയായി കളിയിക്കാവിളയിൽ എം.എ.ബേബിയും അണിചേര്‍ന്നു.

Human Right Chain, മനുഷ്യ മഹാ ശൃംഖല, LDF, എൽഡിഎഫ്, Pinarayi Vijayan, പിണറായി വിജയൻ, IE Malayalam, ഐഇ മലയാളം

620 കിലോമീറ്ററാണ് മനുഷ്യ മഹാ ശൃംഖല. 3.30-ന് കാസർകോട്‌ നിന്ന്‌ റോഡിന്റെ വലതുവശം ചേർന്ന് വരിയായിനിന്ന് മൂന്നരയ്ക്ക് റിഹേഴ്‌സൽ നടന്നു. നാലിന്‌ പ്രതിജ്ഞയ്ക്കുമുമ്പ് ഭരണഘടനയുടെ ആമുഖം വായിച്ചു. തുടർന്ന്‌ പ്രതിജ്ഞയും ശേഷം പൊതുയോഗവും നടന്നു. പല സ്ഥലങ്ങളിലും ഒരുവരി എന്നത് പലനിരകളായി മാറി. സ്ത്രീകളുടെ വന്‍ പങ്കാളിത്തവും ശ്രദ്ധേയമായി.

Human Right Chain, മനുഷ്യ മഹാ ശൃംഖല, LDF, എൽഡിഎഫ്, Pinarayi Vijayan, പിണറായി വിജയൻ, IE Malayalam, ഐഇ മലയാളം

Read Also: ലത്തീന്‍ സഭയുടെ പള്ളികളില്‍ ദേശീയ പതാക ഉയര്‍ത്തി, ഭരണഘടനയുടെ അമുഖം വായിച്ചു

പൗരത്വ ഭേദഗതി നിയമം റദ്ദാക്കുക, ദേശീയ പൗരത്വ റജിസ്റ്റര്‍ നടപ്പിലാക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മനുഷ്യ മഹാ ശൃംഖല നടത്തിയത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും എല്‍ഡിഎഫ് ഇതിലേക്ക് സ്വാഗതം ചെയ്തിരുന്നു. കാസർകോട് സിപിഎം നേതാവ് എസ്.രാമചന്ദ്രൻ പിള്ള ഫ്ലാഗ് ഓഫ് ചെയ്തു. കളിയിക്കാവിളയിൽ എം.എ.ബേബിയാണ് അവസാന ശൃംഖല നയിക്കുന്നത്. 250ൽ ഏറെ കേന്ദ്രങ്ങളിൽ പൊതുയോഗങ്ങൾ ചേർന്നു. അരക്കോടിയിലേറെപേർ രാജ്യത്തിന്റെ ഭരണഘടനയുടെ ആമുഖം ഒരേ സമയം വായിക്കുന്നത് ചരിത്രത്തിൽ തന്നെ ആദ്യമാണെന്നാണ് സംഘാടകർ അവകാശപ്പെടുന്നത്.

Read Also: Horoscope of the Week (Jan 26 -Feb 01 2020): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?

കോൺഗ്രസ് അടക്കമുള്ള പ്രമുഖ രാഷ്ട്രീയ പാർട്ടികളെ എൽഡിഎഫ് മനുഷ്യ മഹാ ശൃംഖലയിലേക്ക് ക്ഷണിച്ചിരുന്നു. എന്നാൽ, പങ്കെടുക്കില്ല എന്ന നിലപാടിലാണ് കോൺഗ്രസും യുഡിഎഫ് സഖ്യകക്ഷികളും. മുസ്‌ലിം ലീഗിനെ അടക്കം പിന്തുണയ്‌ക്കുന്നവർ എൽഡിഎഫിന്റെ മനുഷ്യ മഹാ ശൃംഖലയിൽ അണിചേരാൻ സാധ്യതയുണ്ടെന്നാണ് മുന്നണി നേതൃത്വം അവകാശപ്പെടുന്നത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് ആദ്യമായി പ്രമേയം പാസാക്കിയ സംസ്ഥാനമാണ് കേരളം. ഡിസംബർ 31 ന് കേരള നിയമസഭയിലാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആദ്യ പ്രമേയം പാസാക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയത്തെ ഭരണ പ്രതിപക്ഷ അംഗങ്ങൾ പിന്തുണച്ചു. ബിജെപിയുടെ ഏക എംഎൽഎ ഒ.രാജഗോപാൽ പ്രമേയത്തെ എതിർത്തിരുന്നില്ല. നിയമഭേദഗതി പിൻവലിക്കണമെന്ന് പ്രമേയത്തിലൂടെ കേരള നിയമസഭ ആവശ്യപ്പെട്ടിരുന്നു. കേരളം കൊണ്ടുവന്ന പ്രമേയത്തിന് വലിയ വാർത്താ പ്രാധാന്യം ലഭിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.