ആലപ്പുഴ: മലബാർ ബ്രൂവറിസിന്റെ പിതൃത്വം എൽഡിഎഫിനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബ്രൂവറിക്ക് അനുമതി നൽകിയത് ആന്റണിയാണെന്ന് പരാമർശം പിൻവലിക്കണം. ബ്രൂവറിക്ക് ആന്റണി അനുമതി നൽകിയിട്ടില്ലെന്നും 1998ൽ നായനാർ സർക്കാരിന്റെ കാലത്താണ് ബ്രൂവറി അനുവദിച്ചതെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.
‘യു.ഡി.എഫിന്റെ കാലത്തും ലൈസന്‍സ് നല്കി, അത് മറച്ചു വച്ചു കൊണ്ടാണ് പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നതെന്ന് പറഞ്ഞാണ് ഇടതു മുന്നണി കണ്‍വീനറും മന്ത്രിയും തുള്ളിച്ചാടുന്നത്. എന്നാല്‍ ഈ സന്തതിയുടെ പിതൃത്വം യു.ഡി.എഫിന് മേല്‍ കെട്ടിവയ്ക്കണ്ട. അത് ഇടതു മുന്നണിയുടേതാണ്. 1998 ല്‍ ഇ.കെ.നായനാരുടെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാരിന്റെ കാലത്താണ് ഈ ബ്രൂവറിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയത്. 28-9-1998ല്‍ GO(RT)no.546/98/fd ആയി ഈ ഉത്തരവ് പുറത്തിറങ്ങി. അന്നത്തെ നികുതി വകുപ്പ് സെക്രട്ടറി നടരാജനാണ് ഈ ഉത്തരവില്‍ ഒപ്പിട്ടിരിക്കുന്നത്. ഇത് സംബന്ധിച്ച് ഷാവാലസ് അസിസ്റ്റന്റ് മാനേജര്‍ ഇടതു സര്‍ക്കാരിന് അപേക്ഷ നല്‍കിയത് 15-7-97ലായിരുന്നു. അതിന്മേല് എക്സൈസ് കമ്മീഷണര്‍ 21-05-98 ന് റിപ്പോര്‍ട്ട് നല്കി. അതിന്മേലായിരുന്നു സര്‍ക്കാരിന്റെ ഉത്തരവ്’, ചെന്നിത്തല വ്യക്തമാക്കി.
‘നായനാരുടെ കാലത്ത്, 98 ല്‍ കൊടുത്ത അനുമതി അനുസരിച്ചുള്ള ലൈസന്‍സാണ് 2003ല്‍ നല്‍കിയത്. അത് നല്കാന് കമ്മീഷണര്‍ ബാദ്ധ്യസ്ഥനാണ്. ഇടതു മുന്നണി സര്‍ക്കാര്‍ തന്നെ മുമ്പ് ചെയ്തതു വച്ച ഒരു കാര്യം യു.ഡി.എഫിന്റെ തലയില്‍ കെട്ടി വച്ച് രക്ഷപ്പെടാനാണ് ഇടതു മുന്നണിയുടെ കണ്‍വീനറും മന്ത്രിയും ശ്രമിക്കുന്നത്. നട്ടാല്‍ കുരുക്കാത്ത നുണ ഇടതു മുന്നണി കണ്‍വീനര്‍ എത്ര അപഹാസ്യമായിട്ടാണ് പറയുന്നത്. സംശുദ്ധമായ പൊതു ജീവിത്തതിനുടമയായ എ.കെ.ആന്റണിയെ അപമാനിക്കുകയാണ് ഇടതു മുന്നണി കണ്‍വീനറും മന്ത്രിയും ചെയ്തത്. ഇതിന് മന്ത്രിയും കണ്‍വീനറും മാപ്പു പറയണം,’ ചെന്നിത്തല ആവശ്യപ്പെട്ടു.
‘ചാരായം നിരോധിച്ച ആന്റണി ബ്രൂവറിക്ക് അനുമതി നല്‍കിയെന്ന് പറഞ്ഞാല്‍ അദ്ദേഹത്തെ അറിയാവുന്ന ഇന്ത്യയിലെ ആരെങ്കിലും വിശ്വസിക്കുമോ? 1999 ന് ശേഷം സംസ്ഥാനത്ത് ബ്രൂവറികള്‍ക്കോ ഡിസ്റ്റിലറികള്‍ക്കോ അനുമതി നല്‍കിയിട്ടില്ലെന്ന നിലപാടില്‍ ഞാന്‍ ഉറച്ച് നില്ക്കുന്നു. 2003 ല്‍ നല്‍കിയത് പുതിയ ബ്രൂവറിക്കോ ഡിസ്റ്റിലറിക്കോ ഉള്ള അനുമിതിയല്ല. നേരത്തെ നല്കിയ അനുമതി അനുസരിച്ചുള്ള ലൈസന്‍സാണ്. ഒരു ബ്രൂവറിക്ക് ലൈസന്‍സ് നല്കണമെങ്കില് നാലഞ്ച് വര്‍ഷം മുമ്പെങ്കിലും അനുമതി കിട്ടിയിട്ടുണ്ടാവും എന്ന സാമാന്യ വിവരം ഇല്ലാത്തായളാണോ ഇപ്പോഴത്തെ എക്സൈസ് മന്ത്രി,’ ചെന്നിത്തല ചോദിച്ചു.
‘അനുമതിയും ലൈസന്‍സും തമ്മിലുള്ള വ്യത്യാസം അറിയാത്തയാളാണോ എക്സൈസ് മന്ത്രി? പരമ രഹസ്യമായി മുന്നണിയേയോ, മന്ത്രിസഭയേയോ അറിയിക്കാതെ ഇഷ്ടക്കാര്‍ക്ക് ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിച്ച് കോടികള്‍ വാങ്ങിയത് കൈയ്യോടെ പിടിക്കപ്പെട്ടപ്പോള്‍ രക്ഷപ്പെടാനായി കച്ചിത്തുരുമ്പിലും കയറിപിടിക്കുകയാണ് ഇടതു മുന്നണി കണ്‍വീനറും മന്ത്രിയും. പക്ഷേ ആ കച്ചിത്തുരുമ്പും ഇപ്പോള്‍ പൊട്ടിപ്പോയിരിക്കുകയാണ്,’ ചെന്നിത്തല കുറ്റപ്പെടുത്തി.
‘ഞാന്‍ ഇന്നലെ ഉന്നയിച്ച പത്ത് ചോദ്യങ്ങള്‍ക്ക് മന്ത്രി 48 മണിക്കൂര്‍ കഴിഞ്ഞിട്ടും മറുപടി പറഞ്ഞിട്ടില്ല. ഇപ്പോള്‍ ബ്രൂവറികളും ഡിസ്റ്റിലറിയും അനുവദിച്ചു കൊണ്ടു പുറത്തിറക്കിയ ഉത്തരവുകളില്‍ മുഴുവന്‍ ക്രമക്കേടാണ്. രണ്ടെണ്ണത്തില്‍ സ്ഥലത്തിന്റെ കാര്യത്തില്‍ പോലും അവ്യക്തത. കിന്‍ഫ്രയില്‍ ഇല്ലാത്ത സ്ഥലത്താണ് ബ്രൂവറി അനുവദിച്ചത്. കിന്‍ഫ്രയില്‍ ഭൂമി കൊടുത്തിട്ടില്ലെന്ന് വ്യവസായ മന്ത്രി ഇ.പി.ജയരാജന് പറയുന്നു. കൊടുത്തു എന്ന് പറഞ്ഞ് മന്ത്രി ടി.പി.രാമകൃഷ്ണന് ഉത്തരവിറക്കുന്നു. ആരെയാണ് ഞങ്ങള്‍ വലിശ്വസിക്കേണ്ടത്? ബ്രൂവറികളും ഡിസ്റ്റിലറികളും രഹസ്യമായി അനുവദിച്ചതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താന്‍ തയ്യാറുണ്ടോ എന്ന് സര്‍ക്കാരിനെ വെല്ലുവിളിക്കുന്നതായും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook
.