മദ്യനയം ജൂൺ മാസം പ്രഖ്യാപിക്കുമെന്ന് എക്സൈസ് മന്ത്രി

ടൂറിസം മേഖലയുടെ ആശങ്കകൾ പരിഗണിച്ചാകും മദ്യനയം പ്രഖ്യാപിക്കുക എന്ന് ടി.പി രാമകൃഷ്ണൻ

tp ramakrishnan, excise minister

എൽഡിഎഫ് സർക്കാരിന്റെ മദ്യനയം ജൂൺ 30ന് മുൻപ് പ്രഖ്യാപിക്കുമെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ. ടൂറിസം മേഖലയുടെ ആശങ്കകൾ പരിഗണിച്ചാകും മദ്യനയം പ്രഖ്യാപിക്കുക എന്ന് അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. ബാറുകൾ പൂട്ടിയതോടെ ടൂറിസം രംഗത്ത് വൻ വരുമാന ഇടിവുണ്ടായെന്ന് ടൂറിസം വകുപ്പ് കണക്കുകൾ ഉദ്ദരിച്ച് എക്സൈസ് വകുപ്പിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ചുള്ള മദ്യനയമാവും ജനങ്ങൾക്ക് മുന്നിൽ സമർപ്പിക്കുക എന്നും മന്ത്രി വ്യക്തമാക്കി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Ldf governments liqour policy wil be announced bby this june says excise minister

Next Story
ഡേ കെയറുകൾ ഇനി ക്യാമറ നിരീക്ഷണത്തിൽcctv, day care
The moderation of comments is automated and not cleared manually by malayalam.indianexpress.com