scorecardresearch
Latest News

ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് ദേശീയ പതാക ഉയർത്തിയ സംഭവത്തിൽ നടപടി

മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് നടപടി

ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് ദേശീയ പതാക ഉയർത്തിയ സംഭവത്തിൽ നടപടി
Palakkad: RSS chief Mohan Bhagwat unfurling the national flag at a school on the occasion of 71st Independence Day in Palakkad on Tuesday. PTI Photo (PTI8_15_2017_000204B)

തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ആർഎസ്എസ് നേതാവ് മോഹൻ ഭാഗവത് പാലക്കാട് മൂത്താംതറ കർണകിയമ്മൻ സ്‌കൂളിൽ പതാക ഉയർത്തിയ സംഭവത്തിൽ നടപടിയെടുക്കാൻ ഉത്തരവിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ.

സ്‌കൂൾ ഹെഡ്മാസ്റ്റർക്കും മാനേജർക്കും എതിരെയാണ് നടപടി. പൊതു വിദ്യാഭ്യാസ വകുപ്പിനാണ് നടപടി എടുക്കാൻ മുഖ്യമന്ത്രി ചുമതല നൽകിയിരിക്കുന്നത്. സംഭവത്തിൽ ക്രിമിനൽ കേസ് നിലനിൽക്കുമോ എന്ന് പരിശോധിക്കാൻ പൊലീസിനും മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.

കെഇആർ ചട്ടങ്ങൾ മറികടന്ന് കൊണ്ടാണ് ആർഎസ്എസ് മേധാവി സ്കൂളിൽ പതാക ഉയർത്തിയത്. ചട്ടലംഘനം നടന്നതായി പാലക്കാട് ജില്ലാ കലക്ടർ സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. അതേസമയം, സർക്കാർ നടപടിയെ നിയമപരമായി നേരിടുമെന്ന് ബിജെപിയുടെ എം.ടി.രമേശ് പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Ldf government take action against mohan bagvaths national flag hosting in kerala