കൊച്ചി: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യയനത്തിനു തടസം വരാതെ രാഷ്ട്രീയ പ്രവർത്തനം നടത്താൻ വിദ്യാർഥികൾക്കും അധ്യാപകർക്കും അവകാശമുണ്ടെന്നു സർക്കാർ. ക്യാംപസുകളിൽ ജനാധിപത്യപരമായ പ്രതിഷേധത്തിനു വിദ്യാർഥികൾക്കും അവകാശമുണ്ടെന്നു സർക്കാരിനു വേണ്ടി അഡ്വക്കറ്റ് ജനറൽ കോടതിയെ അറിയിച്ചു. വിദ്യാർഥി സംഘടനകളുടെ അക്രമസമരം മൂലം അധ്യയനം തടസപ്പെടുന്നുവെന്നു ചൂണ്ടിക്കാട്ടി മാനേ‌‌ജ്മെന്റുകൾ സമർപ്പിച്ച ഹർജിയിലാണ് അഡ്വക്കറ്റ് ജനറൽ നിലപാട് അറിയിച്ചത്.

എന്നാൽ അധ്യയനം തടസപ്പെടാതെ എങ്ങനെ പ്രതിഷേധിക്കുമെന്നു കോടതി വാദത്തിനിടെ ആരാഞ്ഞു. അധ്യയനം തടസപ്പെടുന്ന തരത്തിലുള്ള സംഭവങ്ങളെ സർക്കാർ കർശനമായി നേരിടുമെന്ന് അഡ്വക്കറ്റ് ജനറൽ വ്യക്തമാക്കി. വിദ്യാർഥികൾക്ക് ഒരു കോടതിയും ഇതുവരെ സംഘടനാ സ്വാതന്ത്ര്യം നിഷേധിച്ചിട്ടില്ലെന്ന് എജി ചൂണ്ടിക്കാട്ടി. അക്രമ മരത്തിനെതിരെ 48 മാനേജ്മെന്റുകളാണു കോടതിയെ സമീപിച്ചത്. കേസ് വിധി പറയാൻ കോടതി മാറ്റിവച്ചു.

Read Also: ദൃശ്യങ്ങള്‍ കാണാം, കൈമാറരുത്; ദിലീപിനു മെമ്മറി കാര്‍ഡ് നല്‍കുന്നതിനെ എതിര്‍ത്ത് നടി

ക്യാംപസ് രാഷ്ട്രീയം പഠനാന്തരീക്ഷം തകർക്കുമെന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തൽ. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനാന്തരീക്ഷം ഉറപ്പു വരുത്തേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. കുട്ടികളെ മാതാപിതാക്കൾ കോളേജിലേക്ക് അയയ്ക്കുന്നത് രാഷ്ട്രീയം തൊഴിലാക്കാനല്ലെന്നും കോടതി നേരത്തെ പറഞ്ഞിട്ടുണ്ട്.

ഹെെക്കോടതി വിധിക്കെതിരെ സർക്കാർ ഏറെനാളായി നിയമപോരാട്ടം നടത്തുകയാണ്. കലാലയ രാഷ്ട്രീയം നിരോധിച്ചുള്ള ഹെെക്കോടതി ഉത്തരവിനെതിരെ നിയമസഭയിൽ സർക്കാർ നിമനിർമാണം നടത്തിയേക്കുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.