Latest News
ചരിത്ര വിജയം ദീപം തെളിയിച്ച് ആഘോഷിച്ച് ഇടതുമുന്നണി
ആശങ്ക അകലുന്നില്ല; 38,460 പുതിയ കേസുകള്‍, 54 മരണം
ട്വന്റി 20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുന്നത് സുരക്ഷിതമല്ല: പാറ്റ് കമ്മിന്‍സ്
കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി
ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തില്‍ ആരും പട്ടിണി കിടക്കേണ്ടി വരില്ല: മുഖ്യമന്ത്രി
കര്‍ണാടകയില്‍ 10 മുതല്‍ സമ്പൂർണ ലോക്ക്ഡൗണ്‍
പൊലിസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം നാളെ മുതല്‍

ക്ഷേമ പെന്‍ഷനുകളുടെ വിതരണം ആരംഭിച്ചു; നൽകുന്നത് 3100 രൂപ

കഴിഞ്ഞ ബജറ്റിലാണ് പെന്‍ഷന്‍ തുക 1600 രൂപയായി ഉയര്‍ത്തിയത്. ഈസ്റ്റര്‍, വിഷു, റമദാന്‍ നോമ്പ് കണക്കിലെടുത്ത് ഏപ്രിലിലെ പെന്‍ഷന്‍ നേരത്തേ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയുമായിരുന്നു

Welfare Pension Kerala Kerala Budget 2020 Thomas Issac

തിരുവനന്തപുരം: ക്ഷേമ പെന്‍ഷന്‍ വിതരണം ആരംഭിച്ചു. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ പെന്‍ഷന്‍ വിതരണമാണ് ആരംഭിച്ചത്. മാര്‍ച്ചിലെ 1500, ഏപ്രിലിലെ 1600 ഉള്‍പ്പെടെ ആകെ 3100 രൂപയാണ് ഗുണഭോക്താക്കളുടെ പക്കലെത്തിയത്.

കഴിഞ്ഞ ബജറ്റിലാണ് പെന്‍ഷന്‍ തുക 1600 രൂപയായി ഉയര്‍ത്തിയത്. ഈസ്റ്റര്‍, വിഷു, റമദാന്‍ നോമ്പ് കണക്കിലെടുത്ത് ഏപ്രിലിലെ പെന്‍ഷന്‍ നേരത്തേ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയും തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങുംമുമ്പെ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. അക്കൗണ്ടുള്ളവര്‍ക്ക് അതിലും അല്ലാത്തവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴിയുമാണ് തുക ലഭ്യമാക്കുക.

Read More: പ്രതിപക്ഷ നേതാവ് ജനങ്ങളുടെ അന്നം മുടക്കരുത്; മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി

60,16,384 പേര്‍ക്കാണ് പെന്‍ഷന്‍ ലഭിക്കുക. 49,12,870 പേര്‍ക്ക് സാമൂഹ്യസുരക്ഷാ പെന്‍ഷനും 11,03,514 പേര്‍ക്ക് ക്ഷേമനിധി പെന്‍ഷനും ലഭിക്കും. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് നീക്കിവച്ചത് 35,058 കോടി രൂപയാണ്.

ഏപ്രില്‍ രണ്ടിനും നാലിനും ട്രഷറികള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. പുതുക്കിയ ശമ്പളവും ആനുകൂല്യവും നല്‍കുന്നതിനാണ് പൊതുഅവധി ദിവസങ്ങളായ ദുഃഖവെള്ളിക്കും ഈസ്റ്ററിനും തുറന്ന് പ്രവര്‍ത്തിച്ചുള്ള ക്രമീകരണം.

അതേസമയം, റേഷനും ഭക്ഷ്യക്കിറ്റും തടഞ്ഞ് ജനങ്ങളുടെ അന്നംമുടക്കുന്ന യുഡിഎഫ് നേതൃത്വത്തിന്റെ നടപടിക്കെതിരെ ശക്തമായ ജനരോഷം ഉയര്‍ത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പിലെ തിരിച്ചടി മുന്നില്‍ക്കണ്ട് പരിഭ്രാന്തിയിലായ പ്രതിപക്ഷത്തിന്റെ വികലമായ മനോനിലയാണ് ഈ നടപടിയിലൂടെ പ്രകടമാകുന്നത്. പ്രതിപക്ഷത്തിന്റെ നിഷേധാത്മക രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയാണിത്. കേരളം പ്രതിസന്ധി നേരിട്ട ഘട്ടങ്ങളിലൊന്നും ക്രിയാത്മകമായി ഇടപെടാനോ ജനങ്ങള്‍ക്കൊപ്പം നില്‍ക്കാനോ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ല. പകരം പ്രതിസന്ധികള്‍ക്കു നടുവില്‍നിന്ന് നാടിനെ പിടിച്ചുയര്‍ത്താനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളെ അട്ടിമറിക്കാനാണ് നോക്കിയതെന്ന് സിപിഎം വ്യക്തമാക്കി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Ldf government started pension distribution

Next Story
2055 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 2084 പേർക്ക് രോഗമുക്തിKerala Covid News Live, കേരള കോവിഡ് വാർത്തകൾ തത്സമയം, Kerala Covid 19 News Kerala, കേരളത്തിലെ കോവിഡ് വാർത്തകൾ, Covid News Kerala, കേരളത്തിലെ കോവിഡ് വാർത്തകൾ, Covid 19, Kerala Numbers, കോവിഡ് 19, Thiruvannathapuram, തിരുവനന്തപുരം, Thrissur, തൃശൂർ, Total patients in Kerala, Kerala Covid, കേരള കോവിഡ്, Corona, കൊറോണ, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express