തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ ഏലമലക്കാടുകൾക്ക് റവന്യുഭൂമിയുടെ പദവി നൽകാൻ സർക്കാർ നീക്കം. വനഭൂമിക്ക് റവന്യുപദവി നൽകി പട്ടയം നേടിയെടുക്കാനാണ് ശ്രമം. മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് നിർദ്ദേശം .ഇതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്ന് റവന്യുമന്ത്രി ഇ ചന്ദ്രശേഖരൻ നിയമസഭയെ രേഖാമൂലം അറിയിച്ചു.1993-ലെ ഭൂ പതിവ് ചട്ടം റദ്ധാക്കാനും അഡീഷണൽ ചീഫ് സെക്രട്ടറി നിവേദിത പി ഹരൻ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ് മൂലം പുനപരിശോധിക്കാനും തീരുമാനമായിട്ടുണ്ട്.

ഇ​ടു​ക്കി​യി​ലെ ഭൂ​മി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൽ ച​ർ​ച്ച ചെ​യ്യു​ന്ന​തി​ന് മാ​ർ​ച്ച് 27ന് ​മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന​യോ​ഗ​ത്തി​ലാ​ണ്​ ഈ തീ​രു​മാ​നം​ ഉണ്ടായത്. ഇ​ടു​ക്കി ദേ​വി​കു​ളം, ഉ​ടു​മ്പ​ൻ​ചോ​ല താ​ലൂ​ക്കു​ക​ളി​ലെ ര​ണ്ടു​ല​ക്ഷം ഏ​ക്ക​റി​ല​ധി​കം വ​രു​ന്ന ഏ​ല​മ​ല​ക്കാ​ടു​ക​ൾ​ക്ക് റ​വ​ന്യൂ ഭൂ​മി​യു​ടെ പ​ദ​വി ന​ൽ​കാ​ൻ ന​ൽ​കാ​നാണ് സര്‍ക്കാര്‍ നീ​ക്കം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.