തിരുവനന്തപുരം: സംസ്ഥാനത്ത് എൽഡിഎഫ് സർക്കാർ നാല് വർഷം പൂർത്തിയാക്കുന്നു. പിണറായി വിജയൻ മുഖ്യമന്ത്രിയായി 2016 മേയ് 25നായിരുന്നു എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തുന്നത്. പിന്നിടിങ്ങോട്ട് അധികാരത്തിലും ഭരണനിർവഹണത്തിലും നാലാം വാർഷികം പൂർത്തിയാക്കി അഞ്ചാം വർഷത്തിലേക്ക് കടക്കുമ്പോൾ സർക്കാരിന്റെ നേതൃത്വത്തിൽ കോവിഡ്-19 എന്ന മഹാമാരിയെ നേരിടുകയാണ് സർക്കാർ. ഈ പ്രത്യേക സാഹചര്യത്തിൽ ആഘോഷ പരിപാടികളൊന്നും വേണ്ടെന്നാണ് സർക്കാർ തീരുമാനം.

അതേസമയം സർക്കാരിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ജനങ്ങൾക്കുള്ള സംശയങ്ങൾക്ക് സോഷ്യൽ മീഡിയയിലൂടെ സംവദിക്കാൻ ആലോചിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. വാർത്താസമ്മേളനത്തിന് ശേഷമാകും സോഷ്യൽ മീഡിയയിലൂടെയുള്ള സംവാദം. കൃത്യസമയം തിങ്കളാഴ്ച രാവിലെ അറിയിക്കാമെന്നും എല്ലാ സോഷ്യൽമീഡിയാ പ്ലാറ്റ്ഫോമുകളിലേയും അക്കൗണ്ടുകളിലൂടെ നിങ്ങൾക്ക് ഇപ്പോൾ മുതൽ ചോദ്യങ്ങൾ ചോദിക്കാമെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

Also Read: കേരളം പല വെല്ലുവിളികളും അതിജീവിച്ചു, കോവിഡ്-19 നെ മറികടക്കാനുള്ള ശേഷിയും കേരളത്തിനുണ്ട്: മുഖ്യമന്ത്രി

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ മൂന്നാം വാർഷികവും കാര്യമായ ആഘോഷങ്ങളില്ലാതെയാണ് കടന്ന് പോയത്. ഇത്തവണ സംസ്ഥാനം ഒന്നടങ്കം വലിയൊരു വിപത്തിനെയാണ് നേരിടുന്നത്. അതേസമയം അവസാന വർഷത്തിലേക്ക് കടക്കുമ്പോൾ ഈ പ്രത്യേക സാഹചര്യത്തെയും കോവിഡനന്തര കാലഘട്ടത്തെയും സർക്കാർ എങ്ങനെ നേരിടുമെന്ന് അറിയാൻ കാത്തിരിക്കുകയാണ് ഏവരും.

Also Read: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഇനിയും ഉയരുമെന്ന് ആരോഗ്യ മന്ത്രി

കഴിഞ്ഞ ദിവസം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും പ്രവാസികളുടെ മടങ്ങിവരവും സംബന്ധിച്ച പൊതുജനങ്ങളുടെ നിരവധി ചോദ്യങ്ങൾക്ക് ലൈവായി മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകിയിരുന്നു. ട്വിറ്റർ ഇന്ത്യയുടെ “ആസ്‌ക്‌ ദ സിഎം’ എന്ന പരിപാടിയുടെ ഭാഗമായാണ്‌ മുഖ്യമന്ത്രി തത്സമയ ചോദ്യോത്തരത്തിൽ പങ്കെടുത്തത്. #AskPinarayiVijayan എന്ന ഹാഷ്‌ടാഗിൽ നിരവധി പേരാണ് മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.