തിരുവനന്തപുരം: പാറമടകള്‍ക്ക് അനുകൂലമായി ഖനന ചട്ടങ്ങളിൽ ഭേദഗതി വരുത്തി സംസ്ഥാന സർക്കാർ. ക്വാറി തുടങ്ങുമ്പോൾ സമീപത്തുള്ള വീടുമായുള്ള ദൂരപരിധി 50 മീറ്ററായി കുറച്ചു. ക്വാറികൾക്കുള്ള പെർമിറ്റുകളുടെ കാലാവധി മൂന്ന് വർഷത്തിൽ നിന്നും അഞ്ചു വർഷമായും നീട്ടി നൽകിയിട്ടുണ്ട്.

നേരത്തെ ക്വാറികൾ ആരംഭിക്കുമ്പോൾ വീടുകള്‍, റോഡ് , നദി, തോട് എന്നിവയിൽ നിന്ന് 100 മീറ്റർ അകലം ഉണ്ടാകണമെന്ന് നിർദ്ദേശിച്ചിരുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഈ 100 മീറ്റർ ദൂരപരിധി വച്ച് ഖനന ചട്ടങ്ങളിൽ ഭേതഗതി വരുത്തിയിരുന്നു. എന്നാൽ ഈ ഭേതഗതിയാണ് സംസ്ഥാന സർക്കാർ വേണ്ട എന്ന് വയ്ക്കുന്നത്. ദൂരപരിധി ഉയര്‍ത്തിയതോടെ രണ്ടായിരത്തോളം ചെറുകിട ക്വാറികള്‍ പൂട്ടിപ്പോവുകയും നിര്‍മാണ സാമഗ്രികളുടെ വില കൂടുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് മാറ്റം

കേന്ദ്ര സർക്കാരിന്രെ ചട്ടങ്ങളിലും ദൂരപരിധി അന്‍പതു മീറ്ററാക്കി നിജപ്പെടുത്തിയിട്ടുണ്ടെന്നാണ് വ്യവസായിക വകുപ്പിന്റെ ഓഫീസ് പറയുന്ന വിശദീകരണം. കെട്ടിട നിര്‍മാണത്തിനായി മണ്ണ് നീക്കം ചെയ്ത ശേഷം ഒരു വര്‍ഷത്തിനകം അടിസ്ഥാനമെങ്കിലും കെട്ടിയില്ലെങ്കിൽ അനനധികൃത ഖനനമായി കണക്കാക്കുമെന്ന് വകുപ്പ് വ്യക്തമാക്കി. ചൈന ക്ലേ ,സിലിക്കാ സാന്‍ഡ് ,ലാറ്ററ്റൈറ്റ് എന്നിവയെ മൈനര്‍ മിനറലാക്കാനും തീരുമാനിച്ചു .

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.