Latest News
രാജ്യത്ത് 44,230 പേർക്ക് കോവിഡ്; 555 മരണം
ഹർഡിൽസിൽ ജാബിർ പുറത്ത്; ബോക്സിങ്ങിൽ മെഡലുറപ്പിച്ച് ലവ്ലിന ബോർഗോഹൈൻ
അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ; സ്റ്റീപ്പിൾ ചേസിൽ ദേശിയ റെക്കോഡ് തിരുത്തി അവിനാശ് സാബ്ലെ
സാഹിത്യകാരന്‍ തോമസ് ജോസഫ് അന്തരിച്ചു

ആ മോണ കാട്ടിയുള്ള ചിരി എന്നെ ഏറെ സന്തോഷിപ്പിച്ചു: പിണറായി വിജയൻ

നാലാം വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി നടത്തിയ ഫെയ്‌സ്‌ബുക്ക് പേജിലെ ലെെവിലാണ് ഇങ്ങനെയൊരു ചോദ്യമുയർന്നത്

Happy Birthday Pinarayi Vijayan, Pinarayi Vijayan Birthday
Kerala CM Pinarayi Vijayan

തിരുവനന്തപുരം: ഇടതുപക്ഷ സർക്കാർ നാല് വർഷം പൂർത്തിയാക്കുമ്പോൾ തനിക്ക് ഏറെ സന്തോഷം നൽകിയ നിമിഷത്തെക്കുറിച്ച് സംസാരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങൾക്ക് സന്തോഷമുള്ള കാര്യങ്ങൾ ചെയ്യുമ്പോഴാണ് സർക്കാരും സന്തോഷിക്കുന്നതെന്ന് പിണറായി പറഞ്ഞു. കഴിഞ്ഞ നാല് വർഷത്തിനിടെ ഏറ്റവും സന്തോഷം തോന്നിയ നിമിഷത്തെ കുറിച്ച് ചോദ്യമുയർന്നപ്പോൾ മുഖ്യമന്ത്രി കൃത്യമായി മറുപടി നൽകി. നാലാം വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി നടത്തിയ ഫെയ്‌സ്‌ബുക്ക് പേജിലെ ലൈവിലാണ് ഇങ്ങനെയൊരു ചോദ്യമുയർന്നത്.

“സർക്കാർ അധികാരത്തിലേറിയപ്പോൾ അതുവരെ മുടങ്ങിക്കിടന്ന ക്ഷേമപെൻഷനുകൾ നൽകാനാണ് ആദ്യം തീരുമാനിച്ചത്. പാവപ്പെട്ടവരുടെ കയ്യിൽ ആ തുക നേരിട്ടെത്തിക്കാൻ നടപടി സ്വീകരിച്ചു. ക്ഷേമപെൻഷൻ ലഭിച്ച പാവങ്ങൾ ഏറെ സന്തോഷിച്ചു. അതിൽ പ്രായമായ ഒരു സ്ത്രീ തനിക്കു ലഭിച്ച പണവും കയ്യിൽ പിടിച്ച് നിൽക്കുന്ന ഒരു ചിത്രമുണ്ടായിരുന്നു. പല്ലില്ലാത്ത മോണ കാട്ടി അവർ ചിരിക്കുന്നതു കണ്ടപ്പോൾ വലിയ സന്തോഷം തോന്നി. ജനങ്ങൾ സന്തോഷിക്കുമ്പോഴാണ് ഒരു സർക്കാരും സന്തോഷിക്കുന്നത്. അതുപോലെയാണ് വീടില്ലാത്തവർക്ക് വീട് നൽകാനുള്ള ലൈഫ് മിഷൻ പദ്ധതിയും. ഒത്തിരിപേരെ സന്തോഷിപ്പിച്ച കാര്യമായിരുന്നു അത്,” പിണറായി പറഞ്ഞു.

Read Also: ഷൂട്ടിങ് സെറ്റ് തകർത്തവർക്കെതിരെ ശക്തമായ നടപടിയുണ്ടാവും: മുഖ്യമന്ത്രി

അതേസമയം, കഴിഞ്ഞ നാല് വർഷത്തെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുകൊണ്ട് മുഖ്യമന്ത്രി നേരത്തെ വാർത്താസമ്മേളനം നടത്തിയിരുന്നു. അഞ്ചു വർഷത്തെ ലക്ഷ്യങ്ങൾ നാലു വർഷം കൊണ്ട് നേടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിപ്പയും ഓഖിയും പ്രളയവും കേരളം നേരിട്ടു. കേരളം ആർജിച്ച പുരോഗതി കോവിഡ് പ്രതിരോധത്തിൽ സഹായകമായി. പല പ്രതിസന്ധികളുണ്ടായിട്ടും വികസനരംഗം തളർന്നില്ല. വികസനലക്ഷ്യത്തിനൊപ്പം ദുരന്തനിവാരണവും ഏറ്റെടുക്കേണ്ടി വന്നു. ലോകത്തിനാകെ മാതൃകയാകാൻ കേരളത്തിനായി. മുന്നേറ്റം സൃഷ്ടിക്കാൻ കേരളത്തിന് കഴിഞ്ഞു. ഓരോ വർഷവും പുതിയ പ്രതിസന്ധിയോട് പൊരുതേണ്ടി വന്നു. എന്നാൽ ഒരു ഘട്ടത്തിലും പകച്ചുനിന്നില്ല, ലക്ഷ്യങ്ങളിൽനിന്ന് തെന്നിമാറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്രകടനപത്രിക ചിലർക്ക് വോട്ട് നേടാനുളള അഭ്യാസം മാത്രം. എന്നാൽ എൽഡിഎഫ് സമീപനം തികച്ചും വ്യത്യസ്തം. എല്ലാ വർഷവും പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിച്ചു. നാലാം വർഷത്തെ റിപ്പോർട്ട് ദിവസങ്ങൾക്കുളളിൽ പുറത്തിറക്കും. ഹരിതാഭയുളള നവകേരളമാണ് സർക്കാരിന്റെ ലക്ഷ്യം. ആർദ്രം മിഷൻ പദ്ധതിയാണ് കോവിഡ് പ്രതിരോധത്തിൽ കരുത്തായത്. ആരോഗ്യ കേന്ദ്രങ്ങൾ ഉന്നത നിലവാരത്തിലേക്ക് ഉയർത്താനായി. ലോകം ഉറ്റുനോക്കുന്ന നിലവാരത്തിലേക്ക് കേരളം എത്തി. അത്യാധുനിക വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാനായി. കേരള ബാങ്ക് രൂപീകരണം ഈ സർക്കാരിന്റെ വലിയ സംഭാവനകളിലൊന്നാണ്. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്ക്.

Read Also: അവനെ വീട്ടിൽ കയറ്റല്ലേ സാറേ; പൊട്ടിക്കരഞ്ഞ് ഉത്രയുടെ അമ്മ

ലൈഫ് മിഷൻ പദ്ധതിയിലൂടെ 2,19,154 വീടുകൾ നിർമ്മിച്ചു നൽകി. ഭൂമിയില്ലാത്ത കുടുംബങ്ങൾക്ക് ഭൂമിയും വീടില്ലാത്ത കുടുംബങ്ങൾക്ക് വീടും നൽകാനുളള നടപടികൾ തുടങ്ങി. ഈ വർഷം കൊണ്ട് അത് പൂർത്തിയാക്കും. കിഫ്ബിയിലൂടെ സാധാരണയെക്കാൾ അഞ്ചിരട്ടി വികസനം സാധ്യമായി. 5 വർഷംകൊണ്ട് 2 ലക്ഷം പട്ടയമാണ് ലക്ഷ്യം. 1,43,000 പട്ടയം നൽകി. 35,000 പട്ടയം കൂടി ഈ വർഷം നൽകും. 4752 സ്കൂളുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തി. 14,000 സ്കൂളുകളിൽ ഇന്റർനെറ്റ് സൗകര്യം ഏർപ്പെടുത്തി. 40,000 ക്ലാസുകൾ ഹൈടെക്ക് ആക്കി. സർക്കാർ സ്കൂളുകളിൽ കുട്ടികളുടെ എണ്ണം കൂടി. 5 ലക്ഷം വിദ്യാർഥികൾ പുതിയതായി എത്തി. പുഴകളെ പുനരുജ്ജീവിപ്പിക്കാനായി. ജലസ്രോതസ്സുകൾ ശുദ്ധീകരിച്ചു. 546 പച്ചതുരുത്തുകൾ സൃഷ്ടിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Ldf government 4th anniversary pinarayi vijayan

Next Story
ഷൂട്ടിങ് സെറ്റ് തകർത്തവർക്കെതിരെ ശക്തമായ നടപടിയുണ്ടാവും: മുഖ്യമന്ത്രിpinarayi vijayan, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com