/indian-express-malayalam/media/media_files/uploads/2017/04/g-sudhakaran.jpg)
തൊടുപുഴ: കെ.എം.മാണിയെ മുഖ്യമന്ത്രിയാക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചിരുന്നെന്ന് മന്ത്രി ജി.സുധാകരന്റെ വെളിപ്പെടുത്തൽ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പായിരുന്നു ഈ വാഗ്‌ദാനം. അന്ന് മാണി എല്‍ഡിഎഫിന്‍റെ വാഗ്‌ദാനം സ്വീകരിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ സ്വപ്നം സ്വപ്നം കാണാനാകാത്ത പദവിയിൽ മാണിക്ക് എത്താമായിരുന്നെന്നും സുധാകരന്‍ പറഞ്ഞു.
യുഡിഎഫുമായി തെറ്റിപ്പിരിഞ്ഞ കെ.എം.മാണിയെ എൽഡിഎഫിലേക്കെത്തിക്കാൻ നീക്കം നടക്കുന്നതായി നേരത്തെതന്നെ വാർത്തകൾ പുറത്തുവന്നിരുന്നു. എൽഡിഎഫ് ഘടകകക്ഷി നേതാവായ സ്കറിയാ തോമസാണ് ഇതിനു ചുക്കാൻ പിടിക്കുന്നത്. സിപിഐയുടെ ശക്തമായ വിയോജിപ്പ് തുടരുമ്പോഴും കെ.എം.മാണിയെ ഇടതു പാളയത്തിലെത്തിക്കാനുള്ള ദൗത്യമാണ് സ്കറിയ തോമസിനുളളതെന്നും വാർത്തകളുണ്ടായിരുന്നു.
നേരത്തെ സിപിഎം പിന്തുണയോടെ കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം പിടിച്ചെടുത്തതും വലിയ ചർച്ചയായിരുന്നു. 22 അംഗ സഭയിൽ എട്ടിനെതിരെ 12 വോട്ട് നേടിയാണ് കേരള കോൺഗ്രസിന്റെ സഖറിയാസ് കുതിരവേലി വിജയിച്ചത്. കോൺഗ്രസിന്റെ കൈവശമുണ്ടായിരുന്ന ജില്ലാ പഞ്ചായത്ത് ഭരണമാണ് സിപിഎം പിന്തുണയോടെ കേരള കോൺഗ്രസ് നേടിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കാമെന്ന് കരാറുണ്ടാക്കിയശേഷം നാടകീയമായാണ് കേരള കോണ്‍ഗ്രസ് അട്ടിമറിനീക്കം നടത്തിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.