/indian-express-malayalam/media/media_files/ZA8lh659b53pWu3kp65H.jpg)
ഹൈദരാബാദ് പൊലീസ് കൊടുവള്ളി പൊലീസിന്റെ സഹായത്തോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത് (ഫയൽ ചിത്രം)
കോഴിക്കോട് : 47 ലക്ഷത്തിന്‍റെ ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസിൽ എൽഡിഎഫ് കൗൺസിലർ അറസ്റ്റിൽ. കൊടുവള്ളി നഗരസഭ പന്ത്രണ്ടാം വാർഡ് കൗൺസിലർ നാഷണൽ സെക്യുലർ കോൺഫറൻസ് അംഗം അഹമ്മദ് ഉനൈസിനെയാണ് അറസ്റ്റ് ചെയ്തത്. ഹൈദരാബാദ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്.
ഹൈദരാബാദ് പൊലീസ് കൊടുവള്ളിയിലെത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. 47 ലക്ഷത്തിന്‍റെ തട്ടിപ്പ് കേസിന്മേലാണ് നടപടി. കൊടുവള്ളി പൊലീസിന്റെ സഹായത്തോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഓണ്‍ലൈന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ദിവസങ്ങള്‍ക്ക് മുന്‍പ് പിടിയിലായ മൂവാറ്റുപുഴ സ്വദേശി ഫിറോസില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉനൈസിലേക്ക് അന്വേഷണം എത്തിയത്.
47 ലക്ഷം രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് ഹൈദരാബാദിൽ റജിസ്റ്റർ ചെയ്ത കേസിൽ ഉനൈസിന് പങ്കുണ്ടെന്ന് കണ്ടെത്തിയെന്നും ഇയാളെ അറസ്റ്റ് ചെയ്ത് ഹൈദരാബാദിലേക്ക് കൊണ്ടുപോയെന്നും കൊടുവള്ളി പൊലീസ് പറഞ്ഞു.
ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് കൊടുവള്ളി ഇൻസ്‌പെക്ടർ സി. ഷാജു പറഞ്ഞു. പന്നിക്കോട്ടൂർ സ്വദേശിയായ അധ്യാപകന് 22 ലക്ഷം രൂപയും എൻജിനീയറായ മറ്റൊരാൾക്ക് 30 ലക്ഷം രൂപയും നഷ്ടപ്പെട്ടതായി പരാതിയുണ്ട്. അന്തർ സംസ്ഥാന ലോബിയാണ് ഇത്തരം തട്ടിപ്പുകൾക്ക് പിന്നിലെന്നും പൊലീസ് വ്യക്തമാക്കി.
Read More:
- സിദ്ധാർത്ഥന്റെ മരണം; സിബിഐക്ക് പിന്നാലെ മനുഷ്യാവകാശ കമ്മീഷനും പൂക്കോട്ടേക്ക്
- കരുവന്നൂര്‍ ബാങ്ക് കേസ്; സിപിഎമ്മിനെ കുരുക്കാൻ ഇ.ഡി; 5 രഹസ്യ അക്കൗണ്ട് വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന് നൽകി
- കടലാക്രമണ സാധ്യത; തീരപ്രദേശത്ത് ഇന്നും ജാഗ്രതാ നിര്‍ദേശം
- 'മുഖ്യമന്ത്രി ചതിച്ചു, ക്ലിഫ് ഹൗസിന് മുന്നിൽ സമരമിരിക്കും'; സർക്കാരിനെതിരെ സിദ്ധാർത്ഥന്റെ അച്ഛൻ
- 'സർക്കാർ മാറുമ്പോൾ മറുപടി നൽകും'; ബിജെപിക്കെതിരെ രാഹുൽ ഗാന്ധി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us