scorecardresearch

Kerala Local Body Election Result 2025: ആലപ്പുഴയിലും കടപുഴകി എൽഡിഎഫ്; നഗരസഭകളിൽ യുഡിഎഫിന് മിന്നും വിജയം

ആലപ്പുഴ, ചെങ്ങന്നൂർ, ഹരിപ്പാട്, കായംകുളം, മാവേലിക്കര നഗരസഭകളിൽ യുഡിഎഫ് ഭരണത്തിലേക്കടുക്കുമ്പോൾ ചേർത്തലയിൽ മാത്രമാണ് എൽഡിഎഫിന് അധികാരം നിലനിർത്താനായത്

ആലപ്പുഴ, ചെങ്ങന്നൂർ, ഹരിപ്പാട്, കായംകുളം, മാവേലിക്കര നഗരസഭകളിൽ യുഡിഎഫ് ഭരണത്തിലേക്കടുക്കുമ്പോൾ ചേർത്തലയിൽ മാത്രമാണ് എൽഡിഎഫിന് അധികാരം നിലനിർത്താനായത്

author-image
WebDesk
New Update
Local self election UDF

Kerala Local Body Election Result 2025 Updates

Kerala Local Body Election Result 2025: ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുകോട്ടയിൽ വൻ മുന്നേറ്റവുമായി യുഡിഎഫ്. നഗരമേഖലകളിൽ യുഡിഎഫ് സർവ്വാധിപത്യം നിലനിർത്തിയപ്പോൾ ഗ്രാമീണ മേഖകളിൽ മാത്രമാണ് എൽഡിഎഫിന് നേരിയ മുൻതൂക്കം നേടാനായത്. അതേസമയം, എൽഡിഎഫ് കുത്തകയായ പല പഞ്ചായത്തുകളിലും യുഡിഎഫിന് അധികാരം നേടാനായത് എൽഡിഎഫിന് അപ്രതീക്ഷിത തിരിച്ചടിയായി മാറി.

Advertisment

Also Read:സംസ്ഥാനത്ത് യുഡിഎഫ് തേരോട്ടം, അടിപതറി എൽഡിഎഫ്

ആറ് നഗരസഭകളിൽ അഞ്ചിടത്തും യുഡിഎഫ് അധികാരത്തിലെത്തുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. ആലപ്പുഴ, ചെങ്ങന്നൂർ, ഹരിപ്പാട്, കായംകുളം, മാവേലിക്കര നഗരസഭകളിൽ യുഡിഎഫ് ഭരണത്തിലേക്കടുക്കുമ്പോൾ ചേർത്തലയിൽ മാത്രമാണ് എൽഡിഎഫിന് അധികാരം നിലനിർത്താനായത്. ആലപ്പുഴ നഗരസഭയടക്കം കൈവിട്ടത് എൽഡിഎഫ് ക്യാമ്പിനെ ഞെട്ടിച്ചിരിക്കുകയാണ്. 

ഗ്രാമപഞ്ചായത്തുകളിലും കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വൻ മുന്നേറ്റം നടത്താൻ യുഡിഎഫിന് സാധിച്ചു. 38 പഞ്ചായത്തിൽ എൽഡിഎഫ് മേൽക്കൈ നേടിയപ്പോൾ 22 ഇടത്ത് യുഡിഎഫ് വിജയം ഉറപ്പിച്ചു. ബ്ലോക്ക് പഞ്ചായത്തുകളിലും വൻ തിരിച്ചുവരവാണ് യുഡിഎഫ് നടത്തിയിരിക്കുന്നത്. വെളിയനാട്, ചമ്പക്കുളം, ഹരിപ്പാട്, അമ്പലപ്പുഴ ബ്ലോക്കുകളിൽ യുഡിഎഫ് ഭരണം ഉറപ്പിച്ചു.

Also Read:അനന്തപുരിയിൽ ചരിത്രം കുറിച്ച് ബിജെപി; കോൺഗ്രസിനും നേട്ടം, എൽഡിഎഫിന് വൻ തിരിച്ചടി

കഴിഞ്ഞ തവണ രണ്ട് സീറ്റുകളിൽ മാത്രമാണ് ജില്ലാ പഞ്ചായത്തിൽ യുഡിഎഫിന് വിജയം നേടാനായത്. എന്നാൽ ഇത്തവണ എട്ട് ഡിവിഷനുകളിൽ യുഡിഎഫ് വിജയം നേടി. 16 സീറ്റുകളിൽ എൽഡിഎഫ് വിജയം ആവർത്തിച്ചു. 

സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിൽ മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം യുഡിഎഫിന് ചരിത്രപരമായ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. 2026ലെ നിയമസഭ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി നടന്ന ഈ പോരാട്ടത്തിൽ മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലും യുഡിഎഫ് വ്യക്തമായ ആധിപത്യം ഉറപ്പിച്ചു.

Also Read:കുന്നത്തുനാട്ടിൽ അടിതെറ്റി ട്വന്റി 20; കിഴക്കമ്പല്ലത്ത് വിജയം

ആകെയുള്ള 86 മുനിസിപ്പാലിറ്റികളിൽ 50 എണ്ണത്തിലും യുഡിഎഫ് വിജയിച്ചപ്പോൾ എൽഡിഎഫ് 32 ഇടത്തായി ചുരുങ്ങി. ശക്തമായ എൽഡിഎഫ് കോട്ടയായിരുന്ന തൃശൂർ കോർപറേഷൻ യുഡിഎഫ് പിടിച്ചെടുത്തു. കൊല്ലത്ത് എൽഡിഎഫിന് കനത്ത തിരിച്ചടി നേരിടുകയും സിറ്റിങ് മേയർ പരാജയപ്പെടുകയും ചെയ്തു. തിരുവനന്തപുരം കോർപറേഷനിൽ എൻഡിഎ അധികാരത്തിലേക്ക് അടുക്കുന്നുവെന്നതാണ് മറ്റൊരു സുപ്രധാന മാറ്റം.

Read More:തദ്ദേശ തിരഞ്ഞെടുപ്പ്; കോർപ്പറേഷനുകളിൽ യുഡിഎഫിന്റെ സർജിക്കൽ സ്‌ട്രൈക്ക്

Election Results

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: