തിരുവനന്തപുരം: സാധാരണക്കാരന്റെ സിവിൽ സർവ്വീസ് പരീക്ഷയായ എൽഡിസി പരിക്ഷ നാളെ നടക്കാനിരിക്കെ പിഎസ്‌സിയുടെ വെബ്സൈറ്റ് തകരാറിലായി. എൽഡിസി പരിക്ഷയുടെ ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കുന്നവരുടെ എണ്ണം വർധിച്ചതാണ് സൈറ്റ് തകരാൻ കാരണം എന്ന് പിഎസ്‌സി അധികൃതർ അറിയിച്ചു. 4.5 ലക്ഷം പേരാണ് നാളെ എൽഡിസി പരീക്ഷ എഴുതുന്നത്.

പല ഉദ്യോഗാർഥികൾക്കും ഹാൾടിക്കറ്റ് ഇതുവരെ ഡൗൺലോഡ് ചെയ്യാൻ സാധിച്ചിട്ടില്ല. സൈറ്റിന്റെ തകരാറ് എപ്പോൾ പരിഹരിക്കും എന്നത് സംബന്ധിച്ച് വ്യക്തമായ മറുപടി അധികൃതൽ നൽകിയിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ