പാലക്കാട്: ഒറ്റപ്പാലം ജവഹർലാൽ കോളേജിൽ വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു. സസ്‌പെൻഡ് ചെയ്തതിനാണ് വിദ്യാര്‍ത്ഥി ആത്മഹത്യാ ശ്രമം നടത്തിയത്. പാലക്കാട് സ്വദേശി അര്‍ഷാദ് ആണ് ക്ലാസ് റൂമിൽ വച്ചു എലി വിഷം കഴിച്ചത്.

ഒന്നാം സെമസ്റ്റര്‍ എല്‍എല്‍ബി വിദ്യാര്‍ത്ഥിയാണ് അര്‍ഷാദ്. അര്‍ഷാദിനെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അർഷാദിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ കോളേജ് അധികൃതർ വിസമ്മതിച്ചെന്നും സഹപാഠികളാണ് അർഷാദിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നും സഹപാഠികൾ മാധ്യമങ്ങളോട് പറഞ്ഞു.

ഒരു മാസത്തോളം ആയി സസ്‌പെൻഷനിൽ ആയിരുന്ന അര്‍ഷാദ് തിരികെ ക്ലാസിൽ എത്തിയപ്പോൾ ക്ലാസ് എടുക്കില്ലെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥി ആത്മഹത്യാശ്രമം നടത്തിയത്. മദ്യപിച്ചെത്തിയതിനാണ് അർഷാദിനെ സസ്പെൻഡ് ചെയ്തത്. എന്നാൽ അർഷാദ് നിരപരാധിയാണെന്നായിരുന്നു വിദ്യാർത്ഥികളുടെ നിലപാട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ