തിരുവനന്തപുരം: ലോ അക്കാദമി പ്രിൻസിപ്പൽ സ്ഥാനത്തു നിന്നും ലക്ഷ്മി നായർക്ക് പകരം ചുമതലയേൽക്കേണ്ടയാളിന്റെ നിയമനം ചട്ടവിരുദ്ധമെന്ന് ആരോപണം. 21 ദിവസമായി തുടരുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്ന് പ്രിൻസിപ്പൽ സ്ഥാനത്തു നിന്നും ലക്ഷ്മി നായർ മാറി നിൽക്കാമെന്ന് ധാരണയായെങ്കിലും ചുമതല നൽകിയ വൈസ് പ്രിൻസിപ്പൽ മാധവൻ പോറ്റിക്ക് അതിനുള്ള യോഗ്യതകളില്ലെന്ന ആരോപണം ഉയരുന്നത്.
kla-food-court-01

കേരള സർവകലാശാലയുടെ 1979 ലെ ചട്ടപ്രകാരം 37-ാം ഭേദഗതിയിലെ വകുപ്പ് 40(a)ii പ്രകാരം പ്രിൻസിപ്പലാകാൻ പി .​എച്ച് ഡി ഉണ്ടാകണം. പ്രായപരിധി 65 വയസ്സാണ്. ഇപ്പോൾ പ്രിൻസിപ്പലായി തീരുമാനിച്ച മാധവൻ പോറ്റിക്ക് 65 വയസ്സു കഴിഞ്ഞുവെന്നും പി എച്ച് ഡി ഇല്ലായെന്നുമാണ് ആരോപണം ഉയർന്നിരിക്കുന്നത്.

കേരളാ ലോ അക്കാദമിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിശോധിക്കുന്നതിന് നിയോഗിച്ച സിൻഡിക്കറ്റ് ഉപസമിതിയുടെ റിപ്പോർട്ടും കേരള സർവകലാശാല് സിൻഡിക്കറ്റ് ഇത് സംബന്ധിച്ച് എടുത്ത തീരുമാനങ്ങളും സർക്കാർ വിശദമായി പരിശോധിച്ചു. കോഴ്സ് റഗുലേഷനിലെ ന്യൂനതകൾ, ഇന്റേണൽ മാർക്ക് നല്കുന്നതിനുള്ള മാനദണ്ഡങ്ങൾ,പരീക്ഷാ ക്രമക്കേടുകൾ തുടങ്ങിയ പ്രശ്നങ്ങൾ പരിശോധിക്കുന്നതിന് നിയോഗിക്കപ്പെട്ട ഉപസമിതികൾ അടിയന്തിരമായി യോഗം ചേർന്ന്ശക്തമായ തുടർ നടപടികൾ സ്വീകരിക്കണമെന്നും, ലോ അക്കാദമിയുടെ പ്രവർത്തനം സർവ്വകലാശാലാ ചട്ടങ്ങൾക്ക് അനുഗുണമല്ലാത്തസാഹചര്യത്തിൽ സർവ്വകലാശാലാ ചട്ടങ്ങൾ അനുശാസിക്കും വിധം ലോ അക്കാദമിക്കെതിരെ കർശന നടപടികൾ ഉടൻ സ്വീകരിക്കുന്നതിനും സർവ്വകലാശാലക്ക് നിർദ്ദേശം നല്കാൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദ്ദേശം നല്കി.

ഇതിനിടയിൽ 75 ലക്ഷം രൂപയുടെ അനധികൃത പണം സംസ്ഥാന സഹകരണ ബാങ്കിന്റെ പേരൂർക്കട ബ്രാഞ്ചിൽ നിക്ഷേപിച്ചതായി ആരോപിച്ച് ഫിൻസൻ ബാസിൽ അലിയാസ് എന്ന വ്യക്തി തിരുവനന്തപുരം ഇൻകം ടാക്സ് കമ്മീഷണർക്ക് പരാതി നൽകിയതായി അറിയിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ