തിരുവനന്തപുരം: ബിജെപി പ്രവർത്തകർ ലോ അക്കാദമിയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസും ബിജെപി പ്രവർത്തകരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നിരവധി പേർക്ക് പരിക്കേറ്റു. ഗ്രനേഡ് പ്രയോഗത്തിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി.വാവ ഉൾപ്പെടെയുളളവർക്കാണ് പരിക്കേറ്റത്.

അമ്പലമുക്കിൽ നിന്നാരംഭിച്ച പ്രകടനത്തിൽ 250 ഓളം പേരാണ് ഉണ്ടായിരുന്നത്. പ്രകടനം ലോ അക്കാദമിക്ക് സമീപം പേരൂർക്കടയിലെത്തിയപ്പോഴാണ് അക്രമാസക്തമായത്. ബിജെപി പ്രവർത്തകർ പ്രകോപനമില്ലാതെ പൊലീസിനു നേരെ കല്ലെറിയുകയായിരുന്നു. തുടർന്ന് പൊലീസ് ലാത്തി വീശുകയും ജലപീരങ്കിയും കണ്ണീർ വാതകവും ഉപയോഗിക്കുകയും ചെയ്‌തു. പൊലീസിനെ ബിജെപി പ്രവർത്തകർ തിരിച്ച് ആക്രമിക്കാൻ തുടങ്ങിയതോടെ പൊലീസ് ഗ്രനേഡ് പ്രയോഗിക്കുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.