ലാവലിൻ കേസ്: എല്ലാ ഹർജികളും ഡിസംബർ മൂന്നിന് സുപ്രീംകോടതി പരിഗണിക്കും

കേസ് പരിഗണിക്കുന്നത് രണ്ടാഴ്‌ചത്തേക്ക് മാറ്റിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ അപേക്ഷ നൽകിയിരുന്നു

Supreme Court, സുപ്രീം കോടതി, IIT, JEE advanced, josaa, josaa.nic.in, JEE advanced 2017, iit admission, JEE Advanced 2017, ഐഐടി പ്രവേശനം, ജെഇഇ അഡ്വാൻസ് 2017, ഐഐടി അഡ്മിഷൻ, IIT admission, jee news, iit jee news, joint entrance exam, education news

ന്യൂഡൽഹി: ലാവലിൻ കേസുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും ഡിസംബർ മൂന്നിന് സുപ്രീംകോടതി പരിഗണിക്കും. കേസിലെ മുഴുവന്‍ ഹര്‍ജികളും പരിഗണിക്കുമെന്ന് ജസ്റ്റിസ് യു.യു ലളിതിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി. കേസ് പരിഗണിക്കുന്നത് മാറ്റിവയ്ക്കണമെന്ന സിബിഐയുടെ ആവശ്യം അംഗീകരിച്ചാണ് കോടതി ഉത്തരവ്.

Also Read: പാരഡൈസ് പേപ്പേഴ്‌സ്: എസ് എന്‍ സി ലാവലിൻ

കേസ് പരിഗണിക്കുന്നത് രണ്ടാഴ്‌ചത്തേക്ക് മാറ്റിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ അപേക്ഷ നൽകിയിരുന്നു. എന്നാൽ അതിലും കൂടുതൽ സമയമാണ് കോടതി അനുവദിച്ചിരിക്കുന്നത്. ലാവലിനുമായി ബന്ധപ്പെട്ട് സിബിഐ നല്‍കിയ ഹര്‍ജിയും കേസില്‍ നിന്ന് കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ടുള്ള മൂന്ന് ഹര്‍ജികളും ഡിസംബര്‍ മൂന്നിന് പരിഗണിക്കാനാണ് കോടതിയുടെ തീരുമാനം.

ലാവലിൻ അഴിമതി കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെയാണ് സിബിഐ ഹർജി സമർപ്പിച്ചിരിക്കുന്നത്. രണ്ട് കോടതികള്‍ പിണറായി വിജയന്‍ അടക്കമുള്ളവരെ വെറുതെ വിട്ടതാണെന്നും അതിനാൽ കേസില്‍ ശക്തമായ വാദവുമായി വേണം സിബിഐ വരാനെന്നും ഒക്‌ടോബർ എട്ടിനു സുപ്രീം കോടതി പറഞ്ഞിരുന്നു.

Also Read: ഫാഷൻ ഗോൾഡ് തട്ടിപ്പ്: എം.സി.കമറുദ്ദീൻ എംഎൽഎ അറസ്റ്റിൽ

2017 ഓഗസ്റ്റിലാണ് പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ തിരുവനന്തപുരം സിബിഐ കോടതിയുടെ ഉത്തരവ് ഹൈക്കോടതി ശരിവച്ചത്. പിണറായിക്ക് പുറമേ മുൻ ഊർജ സെക്രട്ടറി കെ.മോഹനചന്ദ്രൻ, ഊർജ വകുപ്പ് മുൻ ജോയിന്റ് സെക്രട്ടറി എ.ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയതും സിംഗിൾ ബെഞ്ച് ശരിവച്ചിരുന്നു. ഈ വിധിയെ ചോദ്യം ചെയ്ത് കൊണ്ടാണ് സിബിഐ സുപ്രീംകോടതിയിൽ അപ്പീൽ നൽകുകയായിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Lavlin case pleas in supreme court

Next Story
ഏറ്റവും കൂടുതൽ രോഗബാധ എറണാകുളത്ത്; കുറവ് കാസർഗോട്ട്covid, covid-19, corona, covid test, test, rapid test, swab, sample, covid sample, covid centre, covid treatment, firstline treatment, screening, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com