scorecardresearch

എസ്എന്‍സി ലാവലിന്‍ കേസ്: മലയാളി ജഡ്ജി പിന്‍മാറി, വാദം കേള്‍ക്കല്‍ സുപ്രീം കോടതി വീണ്ടും മാറ്റി

മുപ്പത്തിമൂന്നാം തവണയാണ് സുപ്രീംകോടതി കേസ് പരിഗണിക്കുന്നത് മാറ്റിവയ്ക്കുന്നത്.

മുപ്പത്തിമൂന്നാം തവണയാണ് സുപ്രീംകോടതി കേസ് പരിഗണിക്കുന്നത് മാറ്റിവയ്ക്കുന്നത്.

author-image
WebDesk
New Update
Rain updates, Pinarayi Vijayan

ന്യൂഡല്‍ഹി: എസ്എന്‍സി ലാവലിന്‍ കേസിന്റെ വാദം കേള്‍ക്കല്‍ സുപ്രീം കോടതി വീണ്ടും മാറ്റി. മുഖ്യമന്ത്രി പിണറായി വിജയനെതിരായ കേസില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ജസ്റ്റിസ് സി.ടി. രവി കുമാര്‍ പിന്‍മാറി. ഹൈകോടതിയില്‍ കേസ് കേട്ടതാണെന്ന് ജസ്റ്റിസ് രവി കുമാര്‍ അറിയിച്ചു. ഇത് മുപ്പത്തിമൂന്നാം തവണയാണ് സുപ്രീംകോടതി കേസ് പരിഗണിക്കുന്നത് മാറ്റിവയ്ക്കുന്നത്.

Advertisment

കേസില്‍, ജഡ്ജിമാരായ എം.ആര്‍.ഷാ, സി.ടി.രവികുമാര്‍ എന്നിവരുടെ പുതിയ ബെഞ്ച് രൂപീകരിച്ചിരുന്നു. ഇരുവരും വാദം കേള്‍ക്കുന്ന നാലാം നമ്പര്‍ കോടതിമുറിയില്‍ 21ാം നമ്പര്‍ കേസായാണ് ലാവ്‌ലിന്‍ ഹര്‍ജികള്‍ ലിസ്റ്റ് ചെയ്തിരുന്നത്. പനി ബാധിച്ചു ചികിത്സയിലായതിനാല്‍ ഹര്‍ജി പരിഗണിക്കുന്നതു മൂന്നാഴ്ചത്തേക്കു മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഊര്‍ജ വകുപ്പു മുന്‍ ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസിന്റെ അഭിഭാഷകന്‍ എം.എല്‍.ജിഷ്ണു കത്തു നല്‍കിയിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍, ഊര്‍ജ വകുപ്പു സെക്രട്ടറി കെ.മോഹനചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി എ.ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ 2017ലെ ഹൈക്കോടതി വിധിക്കെതിരെയുള്ള സിബിഐയുടെ ഹര്‍ജിയും വിചാരണ നേരിടാന്‍ വിധിക്കപ്പെട്ടതിനെതിരെ വൈദ്യുതി ബോര്‍ഡിന്റെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് കെ.ജി.രാജശേഖരന്‍ നായര്‍, ബോര്‍ഡിന്റെ മുന്‍ ചെയര്‍മാന്‍ ആര്‍.ശിവദാസന്‍, മുന്‍ ചീഫ് എന്‍ജിനീയര്‍ കസ്തൂരിരംഗ അയ്യര്‍ എന്നിവരുടെ ഹര്‍ജികളുമാണ് കോടതിയുടെ പരിഗണനയിലുള്ളത്.

Snc Lavlin Pinarayi Vijayan Kerala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: