scorecardresearch
Latest News

‘പിണറായി വിജയം’; ലാവലിൻ കേസിൽ പിണറായി വിജയൻ കുറ്റവിമുക്തൻ; ‘നടന്നത് സിബിഐ വേട്ട’

പിണറായി വിജയനുൾപ്പെടെയുള്ളവരെ കുറ്റവിമുക്‌തരാക്കിയ സിബിഐ പ്രത്യേക കോടതി വിധിക്കെതിരെയാണ് സിബിഐ ഹൈക്കോടതിയിൽ റിവിഷൻ ഹർജി നൽകിയത്

‘പിണറായി വിജയം’; ലാവലിൻ കേസിൽ പിണറായി വിജയൻ കുറ്റവിമുക്തൻ; ‘നടന്നത് സിബിഐ വേട്ട’

കൊച്ചി: ലാവലിൻ കേസിൽ പിണറായി വിജയനെ കുറ്റവിമുക്തനാക്കി ഹൈക്കോടതി വിധി. പ്രഥമ ദൃഷ്ട്യ പിണറായി വിജയനെതിരെ കേസ് ഇല്ലെന്നും ജസ്റ്റിസ് പി ഉബൈദ് അദ്ധ്യക്ഷനായ ഹൈക്കോടതി ബഞ്ച് വിധിച്ചത്. കേസിൽ ഏഴാം പ്രതിയായിരുന്ന പിണറായി വിജയനെ കൂടാതെ ഒന്നാം പ്രതി മോഹനചന്ദ്രൻ, എട്ടാം പ്രതി ഫ്രാൻസിസ് എന്നിവരെയും കുറ്റവിമുക്തരാക്കി.

പിണറായി വിജയൻ വിചാരണ നേരിടേണ്ടതില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. പിണറായിയെ തിരഞ്ഞു പിടിച്ചാണ് സിബിഐ പ്രതിപ്പട്ടികയില്‍ ചേര്‍ത്തത്. പിണറായി അടക്കം മൂന്ന് പേര്‍ കുറ്റക്കാരല്ല. രണ്ട് മുതല്‍ നാല് വരെ പ്രതികളായ വൈദ്യുത ബോര്‍ഡിലെ മുന്‍ ചെയര്‍മാന്‍ അടക്കം മൂന്ന് ഉദ്യോഗസ്ഥര്‍ വിചാരണ നേരിടണമെന്നും കോടതി വ്യക്തമാക്കി.

ഇതോടെ സിബിഐ സുപ്രിംകോടതിയിലേക്ക് നീങ്ങുമെന്നാണ് സൂചന.

അഞ്ച് മാസം മുമ്പ് കേസിലെ വാദം പൂർത്തിയായിരുന്നു. ലാവലിൻ അഴിമതിക്കേസിൽ പിണറായി വിജയനുൾപ്പെടെയുള്ളവരെ കുറ്റവിമുക്‌തരാക്കിയ സിബിഐ പ്രത്യേക കോടതി വിധിക്കെതിരെയാണ് സിബിഐ ഹൈക്കോടതിയിൽ റിവിഷൻ ഹർജി നൽകിയത്. പ്രതികൾക്കെതിരെ കുറ്റപത്രത്തിൽ നിരവധി തെളിവുകളും രേഖകളും ഉണ്ടെന്നും ഇത് ശരിയായി വിലയിരുത്താതെയാണ് കീഴ്ക്കോടതി പ്രതികളെ വിട്ടയച്ചതെന്നുമാണ് സിബിഐയുടെ വാദം.

സുപ്രീംകോടതി അഭിഭാഷകൻ ഹരീഷ് സാൽവെയാണ് കേസുമായി ബന്ധപ്പെട്ട് പിണറായി വിജയനായി ഹൈക്കോടതിയിൽ ഹാജരായത്. പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയൻ കമ്പനിയായ എസ്എൻസി ലാവ്‌ലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് കേസിനു കാരണം. ഈ കരാർ ലാവ്‌ലിൻ കമ്പനിക്ക് നൽകുന്നതിന് പ്രത്യേക താൽപര്യം കാണിച്ചതിലൂടെ സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടമുണ്ടായെന്നുമാണ് ആരോപണം. യുഡിഎഫിന്റെ കാലത്താണ് പദ്ധതി കൊണ്ടുവന്നതെങ്കിലും അന്തിമ കരാർ ഒപ്പിട്ടത് പിന്നീട് വന്ന ഇ.കെ.നായനാർ മന്ത്രിസഭയിലെ വൈദ്യുതിമന്ത്രി ആയിരുന്ന പിണറായി വിജയനായിരുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Lavalin case important verdict today

Best of Express