/indian-express-malayalam/media/media_files/uploads/2017/03/pinarayi-harish.jpg)
തിരുവനന്തപുരം: എസ്എൻസി ലാവ്‌ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി ഹരീഷ് സാൽവെ ഹാജരാകും. അഡീഷണൽ സോളിസിറ്റർ ജനറൽ ഹാജരാകാത്തതിനത്തുടർന്ന് ഇന്നു കേസ് പരിഗണിക്കുന്നത് മാറ്റി. കേസ് വെളളിയാഴ്ച പരിഗണിക്കും. അഡ്വ.എം.കെ. ദാമോദരനാണ് നിലവിൽ ഹൈക്കോടതിയിലെ പിണറായിയുടെ അഭിഭാഷകൻ.
കേസിൽ പിണറായി വിജയൻ അടക്കമുളളവരെ വെറുതെ വിട്ടതിനെതിരെ സിബിഐ നൽകിയ റിവിഷൻ ഹർജിയാണ് വെളളിയാഴ്ച ഹൈക്കോടതി പരിഗണിക്കുന്നത്. പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരിക്കെ പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ എന്നീ ജലവൈദ്യുത നിലയങ്ങളുടെ കരാര്‍ കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവ്‌ലിനു നല്‍കിയതില്‍ കോടികളുടെ ക്രമക്കേടുണ്ടെന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍. എന്നാല്‍ 2013ല്‍ പിണറായി വിജയന്‍ ഉള്‍പ്പെടെ കേസിലുള്‍പ്പെട്ടവരെ തിരുവനന്തപുരം സിബിഐ കോടതി കുറ്റവിമുക്തരാക്കി. ഇതിനെതിരെ സിബിഐ സമര്‍പ്പിച്ച റിവിഷന്‍ ഹർജിയാണ് ഇപ്പോൾ ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.