തി​രു​വ​ന​ന്ത​പു​രം: ലാത്‌വിയൻ സ്വദേശിനിയായ യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ താൻ കുറ്റക്കാരനല്ലെന്ന് ഒന്നാം പ്രതി ഉമേഷ്. തിരുവനന്തപുരം പനന്തുറയിലെ വീട്ടിൽ തെളിവെടുപ്പിനായി എത്തിച്ചപ്പോഴാണ് ഉമേഷ് ഇക്കാര്യം വിളിച്ചുപറഞ്ഞത്.

വീട്ടിൽ നടത്തിയ തെളിവെടുപ്പിനിടെ കൃത്യം നടത്തിയ സമയത്ത് ധരിച്ചിരുന്നതെന്ന് സംശയിക്കുന്ന ഉമേഷിന്റെ വസ്ത്രം പൊലീസ് കണ്ടെടുത്തു. ഇതിന് ശേഷം ലാത്‌വിയൻ യുവതിയുടെ മൃതദേഹം കണ്ടെത്തിയ വാഴമുട്ടത്തെ കണ്ടൽക്കാട്ടിലും പൊലീസ് ഉമേഷിനെ തെളിവെടുപ്പിനായി കൊണ്ടുപോയി.

ക​ര​മ​ന ആ​റ്റി​ലും അ​ന്വേ​ഷ​ണ​സം​ഘം മു​ങ്ങ​ൽ വി​ദ​ഗ്ധ​രെ ഉ​പ​യോ​ഗി​ച്ചു പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​വ​രി​ക​യാ​ണ്. കേസിന്റെ അന്വേഷണ ഘട്ടത്തിൽ ഇതാദ്യമായാണ് പ്രതികളുമായി പൊലീസ് സംഘം തെളിവെടുപ്പിനായി എത്തുന്നത്. കേസിൽ രണ്ടാം പ്രതി ഉദയനെയും പനന്തുറയിലും വാഴമുട്ടത്തും തെളിവെടുപ്പിന് എത്തിക്കുമെന്നാണ് വിവരം.

അതേസമയം, ഈ കേസിൽ മൃതദേഹം കണ്ടെത്തിയ രണ്ട് യുവാക്കൾക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച രണ്ട് ലക്ഷം രൂപ പാരിതോഷികത്തിന് പുറമേ ഒരു ലക്ഷം രൂപ കൂടി നൽകാൻ കൊല്ലപ്പെട്ട യുവതിയുടെ കുടുംബം താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ടൂറിസം വകുപ്പ് സംഘടിപ്പിച്ച സ്വീകരണ പരിപാടിക്കിടെയായിരുന്നു ഈ കാര്യം കുടുംബം അറിയിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ