scorecardresearch
Latest News

കുടയത്തൂർ ഉരുൾപൊട്ടലിൽ മരിച്ചവർക്ക് വിടചൊല്ലി നാട്

ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയുണ്ടായ ഉരുള്‍പ്പൊട്ടലില്‍ ചിറ്റടിച്ചാലില്‍ സോമന്റെ വീടാണ് മണ്ണിനടിയിലായത്

കുടയത്തൂർ ഉരുൾപൊട്ടലിൽ മരിച്ചവർക്ക് വിടചൊല്ലി നാട്

തൊടുപുഴ: കുടയത്തൂർ ഉരുൾപൊട്ടലിൽ മരിച്ചവർക്ക് ജന്മാട് വിടചൊല്ലി. നാടിൻ്റെ നാനാ ഭാഗങ്ങളിൽ നിന്നുള്ളവർ കോരിച്ചൊരിഞ്ഞ മഴയെ അവഗണിച്ച് അന്ത്യമോപചാരമർപ്പിക്കാൻ എത്തി. വൈകിട്ട് അഞ്ചരയോ തൊടുപുഴ വൈദ്യുതി ശ്മശാനത്തിൽ സംസ്കരിച്ചു.

കുടയത്തൂരില്‍ ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്ന് മണ്ണിനടിയിലായ അഞ്ച് പേരുടേയും മൃതദേഹങ്ങള്‍ ഉച്ചയ്ക്കു മുൻപേ കണ്ടെത്തിയിരുന്നു. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയുണ്ടായ ഉരുള്‍പൊട്ടലില്‍ ചിറ്റടിച്ചാലില്‍ സോമന്റെ വീടാണ് മണ്ണിനടിയിലായത്.

സോമന്‍ മാതാവ് തങ്കമ്മ, മകള്‍ ഷിമ, കൊച്ചുമകന്‍ ദേവാനന്ദ്, ഭാര്യ ഷിജി എന്നിവരാണ് മരിച്ചത്. പൊലീസും നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. അഞ്ച് മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

മൃതദേഹങ്ങൾ ഇൻക്വസ്റ്റ് പൂർത്തിയാക്കി തൊടുപുഴ ജില്ലാ ആശുപത്രിയിൽ ഉച്ചയോടെ  പോസ്റ്റ് മോർട്ടം പൂർത്തിയാക്കി. തുടർന്ന് മന്ത്രിമാരായ കെ രാജനും റോഷി അഗസ്റ്റിനും, എം പി ഡീൻ കുര്യാക്കോസും ചേർന്ന് ഏറ്റുവാങ്ങി കുടയത്തൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പൊതുദർശനത്തിനെത്തിച്ചു.

തങ്കമ്മയുടെ മൃതദേഹമായിരുന്നു തിരച്ചിലിനിടെ ആദ്യം കണ്ടെത്തിയത്. പിന്നാലെ ദേവാനന്ദിന്റേയും. ഷിമയുടെ മൃതദേഹം കണ്ടെത്താന്‍ വൈകിയിരുന്നു. ഡോഗ് സ്കാഡിന്റെ പരിശോധനയിലാണ് സോമന്‍റേയും ഭാര്യ ഷിജിയുടേയും മൃതദേഹം കണ്ടെത്തിയത്.

വലിയ തോതില്‍ മണ്ണിടിഞ്ഞ് വീടിന്റെ മുകളില്‍ പതിച്ചിട്ടുണ്ട്. വീട് പൂര്‍ണമായും മണ്ണിനടയിലായിരുന്നനു. ജെസിബി ഉപയോഗിച്ചാണ് മണ്ണ് നീക്കം ചെയ്തത്. സ്ഥലത്ത് ജെസിബി എത്താന്‍ ബുദ്ധിമുട്ട് നേരിട്ടത് രക്ഷാപ്രവര്‍ത്തനം വൈകുന്നതിന് കാരണമായി.

ഉരുള്‍പ്പൊട്ടിയ മേഖലയില്‍ ഇന്നലെ അര്‍ധരാത്രിമുതല്‍ അതിതീവ്രമഴയാണ് പെയ്തത്. കഴിഞ്ഞ 24 മണിക്കൂറില്‍ പ്രദേശത്ത് 131 മില്ലി മീറ്റര്‍ മഴ ലഭിച്ചതായാണ് റിപ്പോര്‍ട്ട്. പ്രദേശവാസികളെ സ്കൂളുകളിലേക്ക് മാറ്റി പാര്‍പ്പിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

റവന്യു വകുപ്പ് മന്ത്രി കെ രാജന്‍ ഉരുള്‍പ്പൊട്ടലുണ്ടായ സ്ഥലം സന്ദര്‍ശിച്ചു. മഴ തുടരുന്ന പശ്ചാത്തലത്തില്‍ മലയോരമേഖലയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍ദേശിച്ചു.

കുടയത്തൂരില്‍ വീണ്ടും ഉരുള്‍പൊട്ടല്‍ ഭീഷണി; ഒമ്പത് കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി

ഉരുള്‍പൊട്ടലുണ്ടായ കുടയത്തൂരില്‍ കനത്ത മഴയെ തുടര്‍ന്ന് വീണ്ടും മണ്ണിടിച്ചില്‍ ഭീഷണി. പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മലയുടെ മുകളില്‍ അടര്‍ന്നിരിക്കുന്ന പാറക്കൂട്ടങ്ങള്‍ താഴേക്ക് പതിക്കാന്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് മുന്‍ കരുതലിന്റെ ഭാഗമായി പ്രദേശത്ത് താമസിക്കുന്ന ഒമ്പത് കുടുംബങ്ങളെ കുടയത്തൂര്‍ ഗവ. ന്യൂ എല്‍.പി സ്‌കൂളില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.

നെല്ലിക്കുന്നേല്‍ മനോജ്, പേര്പാറയില്‍ ലിനു, ചേലാട്ട് വിജയന്‍, വെളുത്തേടത്ത് പറമ്പില്‍ ത്രേസ്യാമ്മ, മാണിക്കത്താട്ട് ദേവകി ദാമോദരന്‍, തോട്ടുംകരയില്‍ സലിം, ചിറ്റടിച്ചാലില്‍ രാജേഷ്, പാമ്പനാചാലില്‍ മനോജ്, പാമ്പനാചാലില്‍ ഗോപാലന്‍ എന്നിവരുടെ കുടുംബങ്ങളെയാണ് മാറ്റിപാര്‍പ്പിച്ചത്. ഇവര്‍ക്കായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. ആവശ്യമെങ്കില്‍ അപകട സ്ഥലത്തിന് സമീപത്തെ കോളനിയില്‍ താമസിക്കുന്നവരേയും ഇവിടേക്ക് മാറ്റുമെന്നും അധികൃതർ അറിയിച്ചു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Landslide in thodupuzha kudayathur updates august 29