കൽപറ്റ: വയനാട്ടിൽ പടിഞ്ഞാറത്തറ നായ്മൂലയിൽ മണ്ണിടിച്ചിൽ. മണ്ണിനടിയിൽപെട്ട മൂന്ന് പേരിൽ ഒരാൾ മരിച്ചു. മുട്ടിൽ സ്വദേശി ഹസൻകുട്ടിയാണ് മരിച്ചത്. മുണ്ടേരി സ്വദേശി ഉണ്ണിയെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒരാൾ ഇപ്പോഴും മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സൂചന. സ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ