/indian-express-malayalam/media/media_files/uploads/2019/08/Kottakkunnu.jpg)
മലപ്പുറം: കോട്ടക്കുന്നില്‍ മണ്ണിടിഞ്ഞ് രണ്ടു പേരെ കാണാതായി. നാട്ടുകാരായ സരോജിനി, മകന്‍, മകന്റെ ഭാര്യ, പേരക്കുട്ടി എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. മകനെയും പേരക്കുട്ടിയേയും രക്ഷപ്പെടുത്താനായെന്നാണ് റിപ്പോര്‍ട്ടുകള്‍. സരോജിനിയെയും മരുമകളെയും രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ഓടി രക്ഷപെടാന്‍ ശ്രമിക്കുന്ന ആളുകള്‍ മണ്ണിനടിയില്‍ പെട്ടുപോകുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. അപകടത്തിന്റെ ഭീകരത വിളിച്ചു പറയുന്നതാണ് വീഡിയോ. വളരെ പെട്ടെന്ന് മണ്ണിടിഞ്ഞ് വീഴുന്നതാണ് വീഡിയോ. സമീപത്തെ കെട്ടിടത്തിന്റെ സിസി ടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്.
കോട്ടക്കുന്ന് വിനോദസഞ്ചാര കേന്ദ്രത്തിന് സമീപത്തുള്ള വീടിനോട് ചേര്‍ന്നാണ് അപകടമുണ്ടായത്. വീടിനു സമീപത്ത് വെള്ളം കെട്ടിനില്‍ക്കുന്നത് തിരിച്ചുവിടാന്‍ ശ്രമിക്കുന്നതിനിടെയാണ് സമീപത്തുള്ള കുന്ന് ഇടിഞ്ഞു വീണതെന്നാണ് റിപ്പോര്‍ട്ടുകള്‍.
Read More: Kerala Weather, Heavy Rain: ഒഴുക്കിൽപ്പെട്ട കാറിൽ നിന്ന് ഡ്രൈവർ സാഹസികമായി രക്ഷപ്പെട്ടു, വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.