കൊച്ചി: സിറോ മലബാര്‍ സഭയിലെ ഭൂമിവില്‍പന സംബന്ധിച്ച വിവാദത്തില്‍ സഭക്കുണ്ടായ നാണക്കേടില്‍ കര്‍ദ്ദിനാള്‍ മാർ ജോർജ്ജ് ആലഞ്ചരി ഖേദം പ്രകടിപ്പിച്ചു. കൊച്ചിയില്‍ നടന്ന സിനഡ് യോഗത്തിലാണ് ഖേദപ്രകടനം. വിഷയം സിനഡില്‍ ചര്‍ച്ച ചെയ്തില്ല. വ്യാഴാഴ്ചത്തെ സിറോ അവറില്‍ ഈ വിഷയം പരിഗണിക്കും.

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അധ്യക്ഷതയില്‍ സഭയിലെ 62 മെത്രാന്‍മാര്‍ പങ്കെടുക്കുന്ന സിനഡ് യോഗമാണ് തുടങ്ങിയിരിക്കുന്നത്. എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാട് യോഗം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് വൈദിക സമിതി കത്ത് നല്‍കിയിട്ടുണ്ട്.

ആറുദിവസം നീണ്ടു നില്‍ക്കുന്ന യോഗത്തിനിടെ കര്‍ദിനാള്‍ തന്നെ മെത്രാന്‍മാര്‍ക്കുമുന്നില്‍ ഭൂമിയിടപാട് സംബന്ധിച്ച തന്റെ നിലപാട് വിശദീകരിക്കുമെന്നാണ് സൂചന.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ