കൊച്ചി: വടക്കൻ പറവൂർ കരുമാലൂരിൽ ദിലീപ് ഭൂമി കയ്യേറിയെന്ന് പരാതി. കരുമാലൂരിലെ 30 സെന്റ് പുറമ്പോക്ക് ഭൂമി കയ്യേറിയെന്നാണ് പരാതി. ഭൂമി തിരിച്ചു പിടിക്കണമെന്നാവശ്യപ്പെട്ട് കരുമാലൂർ പഞ്ചായത്ത് മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും പരാതി നൽകി. ഭൂമി കയ്യേറാൻ ദിലീപിന് ഒത്താശ ചെയ്തത് റവന്യൂവകുപ്പ് ഉദ്യോഗസ്ഥരാണെന്നും ആരോപണമുണ്ട്.

ദിലീപിന്റെയും മുൻ ഭാര്യ മഞ്ജു വാര്യരുടെയും പേരിലാണ് ഭൂമിയുളളത്. ഇവിടെയുളള രണ്ടേക്കറിൽ 30 സെന്റ് കയ്യേറിയതെന്നാണ് പഞ്ചായത്ത് കണ്ടെത്തിയിട്ടുണ്ട്. ഈ ഭൂമി തിരിച്ചു പിടിക്കണമെന്നും ഇവിടുത്തെ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് പഞ്ചായത്ത് മുഖ്യമന്ത്രി പിണറായി വിജയനും റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനും പരാതി നൽകിയിരിക്കുന്നത്.

ചാലക്കുടിയില്‍ ഡി സിനിമാസ് തിയറ്റര്‍ പണിയാന്‍ ദിലീപ് ഭൂമി കയ്യേറിയെന്ന പരാതിയിൽ ആരോപണം ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഭൂമി അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ