കൊച്ചി: സിൽവര്‍ ലൈന്‍ പദ്ധതി ഡി പി ആറിന് അനുമതി നല്‍കാത്ത സാഹചര്യത്തില്‍ ഈ ഘട്ടത്തില്‍ ഭൂമി ഏറ്റെടുക്കല്‍ നിര്‍ത്തിവയ്ക്കുന്നതാവും ഉചിതമെന്നു കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ.
ഡിപി ആറിന്റെ അടിസ്ഥാനത്തിലാണ് സാമ്പത്തികച്ചെലവ് അടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ഡി പി ആര് പരിഗണനയിലാണ്. അനുമതി നല്‍കിയിട്ടില്ല. പദ്ധതിക്കു തത്വത്തില്‍ അനുമതി നല്‍കിയത് ഡിപി ആര് തയാറാക്കലുമായി മുന്നോട്ടുപോകാനാണെന്നും കേന്ദ്രം അറിയിച്ചു.
പദ്ധതിക്കു സര്‍വേ നടത്താന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്ന് കോടതി പറഞ്ഞു. സര്‍വേയ്ക്ക് എന്ത് തടസമാണുള്ളതെന്ന് ആരാഞ്ഞ കോടതി, നിയമപരമായ തടസമില്ലെന്ന് ചൂണ്ടിക്കാട്ടി.
പാരിസ്ഥിതികാഘാത പഠനം നടത്താന്‍ സര്‍വേ ആന്‍ഡ് ബൗണ്ടറി നിയമ പ്രകാരം സര്‍വേ നടത്താമെന്നു കോടതി അഭിപ്രായപ്പെട്ടു. ഹര്‍ജിക്കാരുടെ ഭൂമിയില്‍ സര്‍വേ തടത്ത സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലാണ് ചീഫ് ജസ്റ്റീസ് എസ് മണികുമാറും ജസ്റ്റിസ് ഷാജി പി ചാലിയും അടങ്ങുന്ന ബഞ്ച് പരിഗണിച്ചത്.
Also Read: ലോകായുക്ത: ജലീലിനെ തള്ളി കോടിയേരി; അഭിപ്രായം വ്യക്തിപരം
വ്യക്തമായ കാരണങ്ങള്‍ പറയാതെയാണു സിംഗിള്‍ ബഞ്ച് സര്‍വേ തടഞ്ഞതെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. ഹര്‍ജികള്‍ വിധി പറയാനായി കോടതി മാറ്റി.
അതേസമയം, അന്തിമ ലൊക്കേഷന്‍ സര്‍വേ, ലാന്‍ഡ് പ്ലാന്‍, അനുമതി എന്നിവ ഇല്ലാതെ സില്‍വര്‍ ലൈനിനായി ഭൂമി ഏറ്റെടുക്കാന്‍ കഴിയില്ലെന്നു കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. പദ്ധതിയില്‍ ഗുരുതര സാങ്കേതിക പ്രശ്നങ്ങള്‍ ഇ ശ്രീധരന് ചൂണ്ടിക്കാട്ടിയതായും അദ്ദേഹം ട്വീറ്റ് ചെയ്തു.
സില്‍വര്‍ ലൈന്‍ സംബന്ധിച്ച ആശങ്കകള്‍ പങ്കുവയ്ക്കാനായി കേന്ദ്രമന്ത്രി വി മുരളീധരന്, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്, കെ സുരേന്ദ്രന്, കുമ്മനം രാജശേഖരന്, പി കെ കൃഷ്ണദാസ് തുടങ്ങിയവരുള്‍പ്പെടുന്ന ബി ജെ പിയുടെ മന്ത്രിയെ ഇന്ന് സന്ദര്‍ശിച്ചിരുന്നു. കൂടിക്കാഴ്ചയുടെ വീഡിയോ സഹിതമായിരുന്നു മന്ത്രിയുടെ ട്വീറ്റ്.