തിരുവനന്തപുരം: ലോ അക്കാദമി പ്രിൻസിപ്പൽ ലക്ഷ്മി നായർക്കും അച്ഛൻ നാരായണൻ നായർക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി കെപിസിസി മാധ്യമ സമിതി അംഗം ബി.ആർ.എം.റഷീദ്. ഇരുവരും ചേർന്ന് വൻ റിയൽ എസ്റ്റേറ്റ് കുംഭകോണമാണ് നടത്തിയത്. ഇതു സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തണം. മറ്റക്കര ടോംസ് എൻജിനീയറിങ് കോളജിൽ ചില വിദ്യാർഥി വിരുദ്ധ നടപടികളുണ്ടായപ്പോൾ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു. എന്നാൽ ലോ അക്കാദമിയെക്കുറിച്ചു പരാതി നൽകി 10 ദിവസം പിന്നിട്ടിട്ടും വിജിലൻസ് ഡയറക്ടർ അനങ്ങിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ലോ അക്കാദമിക്ക് 1968ൽ സർക്കാരിന്റെ ഭൂമി കൈമാറുമ്പോള്‍ തന്നെ നിയമമസഭയിൽ ഇതു സംബന്ധിച്ച് എതിർപ്പ് ഉയർന്നിരുന്നു. എന്നാൽ അന്നത്തെ കൃഷി മന്ത്രി എം.എൻ.ഗോവിന്ദൻ നായർ പറഞ്ഞതു ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ, ഗവർണർ, മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവർ ട്രസ്റ്റിൽ അംഗങ്ങളായിരിക്കുമെന്നാണ്. എന്നാൽ നാരായണൻ നായരുടെ കുടുംബ ട്രസ്റ്റ് ആണു ലോ അക്കാദമി ഇപ്പോൾ ഭരണം കൈകാര്യം ചെയ്യുന്നതെന്നും റഷീദ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ