തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലൂടെ തന്നെയും ഭാവി മരുമകൾ അനുരാധ പി.നായരെയും അപമാനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ലക്ഷ്‌മി നായർ ഡിജിപിക്ക് പരാതി നൽകി. ലോ അക്കാദമി വിഷയവുമായി ബന്ധപ്പെട്ട് തന്റെയും അനുരാധയുടെയും ചിത്രങ്ങൾ മോശമായി പ്രചരിപ്പിക്കുന്നുവെന്നാണ് പരാതി.
ഫെയ്സ്ബുക്ക്, വാട്സാപ്പ് വഴി ചിത്രങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരായി ക്രിമിനൽ കുറ്റം ചുമത്തി കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. പരാതിയിൽ ഉടൻ ആവശ്യമായ നടപടിയെടുക്കാൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിർദ്ദേശം നൽകിയതായാണ് വിവരം. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുക്കുക. ലോ അക്കാദമി വാർത്തകളുമായി ബന്ധപ്പെട്ട് ലക്ഷ്‌മി നായരുടെയും ഭാവി മരുമകളായ അനുരാധയുടെയും ചിത്രങ്ങൾ വ്യാപകമായി നവമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.