scorecardresearch
Latest News

സത്യം പുറത്ത് വരട്ടെ, തമ്പിയെ അറിയില്ലെന്ന് പറഞ്ഞിട്ടില്ല: ലക്ഷ്മി ബാലഭാസ്കര്‍

മാ​നേ​ജ​ർ ആ​യി​രു​ന്നു എ​ന്ന വാ​ർ​ത്ത തെ​റ്റാ​ണെ​ന്നാ​ണ് താ​ൻ വ്യ​ക്ത​മാ​ക്കി​യ​തെ​ന്നും ല​ക്ഷ്മി

സത്യം പുറത്ത് വരട്ടെ, തമ്പിയെ അറിയില്ലെന്ന് പറഞ്ഞിട്ടില്ല: ലക്ഷ്മി ബാലഭാസ്കര്‍

തി​രു​വ​ന​ന്ത​പു​രം: വ​യ​ലി​നി​സ്റ്റ് ബാ​ല​ഭാ​സ്ക്ക​റി​ന്‍റെ മ​ര​ണം സം​ബ​ന്ധി​ച്ച് സ​ത്യം പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ പു​റ​ത്തു​വ​ര​ട്ടെ​യെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ ല​ക്ഷ്മി​യു​ടെ പ്ര​തി​ക​ര​ണം. സ്വ​ർ​ണ​ക്ക​ട​ത്തു കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​കാ​ശ​ൻ ത​മ്പിയെ അ​റി​യി​ല്ലെ​ന്ന് പ​റ​ഞ്ഞി​ട്ടി​ല്ലെന്നും ലക്ഷ്മി പറഞ്ഞു. മാ​നേ​ജ​ർ ആ​യി​രു​ന്നു എ​ന്ന വാ​ർ​ത്ത തെ​റ്റാ​ണെ​ന്നാ​ണ് താ​ൻ വ്യ​ക്ത​മാ​ക്കി​യ​തെ​ന്നും ല​ക്ഷ്മി പ​റ​ഞ്ഞു.

അടുത്തിടെ വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണക്കള്ള കേസില്‍ പ്രതികളെന്ന് കണ്ടെത്തിയവര്‍ ബാലഭാസ്‌കറിന്റെ മാനേജര്‍മാരാണെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. എന്നാല്‍ വാര്‍ത്തകള്‍ക്കെതിരെ ഭാര്യ ലക്ഷ്മി എത്തിയിരുന്നു. ഈ വാര്‍ത്തകള്‍ വ്യജമാണെന്നും ബാലുവിന്റെ ഒന്ന് രണ്ട് പരിപാടികള്‍ ഇവരുമായി നടത്തിയിട്ടുണ്ടെന്ന് മാത്രമേ ഉള്ളുവെന്നും ലക്ഷ്മി പറഞ്ഞിരുന്നു. അതേ സമയം ബാലുവിന്റെ മരണത്തില്‍ സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ബാലഭാസ്‌കറിന്റെ ബന്ധു രംഗത്തെത്തി. ആദ്യ ദിവസം മുതല്‍ ഞങ്ങള്‍ സംശയിച്ചിരുന്ന ആളുകള്‍ തന്നെ ഈ കേസില്‍ പ്രതിസ്ഥാനത്ത് വരുമ്പോള്‍ ഇതെല്ലാം തമ്മില്‍ ബന്ധമില്ലെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നാണ് ബന്ധു പറയുന്നത്.

Read More: സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായവര്‍ ബാലുവിന്റെ മാനേജര്‍മാരല്ല: ലക്ഷ്മി ബാലഭാസ്കര്‍

ബാ​ല​ഭാ​സ്ക​റി​ന്‍റെ മ​ര​ണ​ത്തി​നു പി​ന്നി​ൽ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളാ​ണെ​ന്നും ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും സം​ശ​യി​ച്ച് പി​താ​വ് സി.​കെ. ഉ​ണ്ണി പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി​യ​ത്. സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​ക​ളു​മാ​യി ബാ​ലു​വി​ന് എ​ന്തെ​ങ്കി​ലും സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​ണ്ടാ​യി​രു​ന്നോ എ​ന്നാ​ണു ക്രൈം​ബ്രാ​ഞ്ച് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

ബാലഭാസകറിന്റെയും മകളുടെയും മരണത്തില്‍ അസ്വാഭാവികത തോന്നിയിരുന്നതായി ദൃക്‌സാക്ഷിയായ കലാഭവന്‍ സോബി വെളിപ്പെടുത്തിയിരിക്കുകയാണ്. ബാലുവിന്റെ കാര്‍ അപകടത്തില്‍പെട്ട് 10 മിനുറ്റിനുള്ളില്‍ അതുവഴി കടന്ന് പോകുമ്പോള്‍ വാഹനം കണ്ട് വണ്ടി നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും രക്ഷാപ്രവര്‍ത്തകര്‍ വാഹനങ്ങള്‍ കടത്തി വിട്ടതിനാല്‍ ആരാണ് അപകടത്തില്‍പ്പെട്ടതെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. യാത്ര മുന്നോട്ട് പോയിട്ടാണ് അത് ബാലഭാസ്‌കര്‍ ആണെന്ന് അറിയുന്നത്. അപകട സ്ഥലത്ത് കണ്ട ചില കാഴ്ചകള്‍ തനിക്ക് സംശയം തോന്നിച്ചിരുന്നെന്നും ഒരാള്‍ അവിടെ നിന്നും ഓടി പോവുന്നത് കണ്ടെന്നും മറ്റൊരാള്‍ സ്റ്റാര്‍ട്ട് ചെയ്ത ബൈക്ക് തള്ളുന്നത് കണ്ടെന്നും സോബി പറയുന്നു.

കഴിഞ്ഞ വര്‍ഷം കേരളക്കരയെ ഞെട്ടിക്കുന്നൊരു മരണമായിരുന്നു വയലിനിസ്റ്റ് ബാലഭാസ്‌കറുടേത്. വയലിന്‍ സംഗീതത്തിലൂടെ മലയാളികളുടെ ഹൃദയത്തില്‍ കൂടുകെട്ടിയ ബാലഭാസകറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബാലഭാസ്‌കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. അപകടം നടന്ന സംഭവ സ്ഥലത്ത് വെച്ച് തന്നെ മകള്‍ ത്വേജസിനി മരിച്ചിരുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Lakshmi balabhaskars statement on gold smuggling controversy