ലക്ഷദ്വീപ് വിഷയം: സർവകക്ഷിയോഗം ഇന്ന്; ബിജെപിയും പങ്കെടുക്കും

എയര്‍ ആംബുലന്‍‍സ് സംവിധാനത്തിലും അഡ്മിനിസട്രേറ്റര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി

Lakshadweep, Praful Khoda Patel, Lakshadweep administrator, Lakshadweep administrator Praful Khoda Patel, Praful Khoda Patel Dadra and Nagar Haveli and Daman and Diu administrator, Praful Khoda Patel Gujrat home minister, Praful Khoda Patel and Narendra Modi, Praful Khoda Patel BJP leader, Lakshadweep covid, Lakshadweep covid case, Lakshadweep beef ban, Lakshadweep goonda act, Lakshadweep land acquisition, Lakshadweep jobs cut, Lakshadweep tourism, Lakshadweep administration, Lakshadweep development authority regulation, Lakshadweep panchayath regulation amendment, kannan gopinathan, ie malayalam

കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ വിവാദ പരിഷ്കാരങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാകുന്ന പശ്ചാത്തലത്തില്‍ ഇന്ന് സര്‍വകക്ഷിയോഗം ചേരും. തുടര്‍ പ്രക്ഷോഭ പരിപാടികള്‍ എങ്ങനെ മുന്നോട്ടുകൊണ്ടുപോകണം എന്നായിരിക്കും പ്രധാന ചര്‍ച്ച. ഓണ്‍ലൈന്‍ വഴി ചേരുന്ന യോഗത്തിൽ ബിജെപി അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികൾ ഭാഗമാകും.

ജനകീയ പ്രതിഷേധങ്ങൾ അവഗണിച്ച് ലക്ഷദ്വീപിൽ വിവാദ ഉത്തരവുകളുമായി അഡ്മനിസ്ട്രേഷൻ മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് സർവകക്ഷി യോഗം ചേരുന്നത്. അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന്‍റെ വിവാദ ഉത്തരവുകൾക്കെതിരെ ഒറ്റക്കെട്ടായി നിയമപരമായി മുന്നോട്ടു പോകണമെന്ന് അഭിപ്രായം ഉയരുന്നുണ്ട്. യോഗത്തിൽ ബിജെപിയുടെ നിലപാടും നിർണായകമാണ്.

വിവാദ നടപടികളിൽ പ്രതിഷേധിച്ച് ദ്വീപിലെ ബിജെപി നേതാക്കൾ കൂട്ടത്തോടെ രാജിവച്ചിരുന്നു. ദ്വീപിലെ ബിജെപി ഘടകം നേതാവ് മുഹമ്മദ് ഖാസിമും അ‍ഡ്മിനിസ്ട്രേറ്ററുടെ നടപടിയില്‍ വിയോജിപ്പ് രേഖപ്പെടുത്തി. ലക്ഷദ്വീപിലെ മുൻ ചീഫ് കൗൺസിലർമാർ സര്‍വകക്ഷി യോഗത്തിൽ പങ്കെടുക്കും.

Also Read: ശാന്തമായ ലക്ഷദ്വീപിനെ അശാന്തമാക്കുന്നത് എന്ത്?

വിവാദ നിയമപരിഷ്കാരങ്ങൾക്കുള്ള നീക്കത്തിനുപിന്നാലെ എയര്‍ ആംബുലന്‍‍സ് സംവിധാനത്തിലും അഡ്മിനിസ്ട്രേറ്റര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. രോഗികളെ കൊച്ചി, അഗത്തി, കവരത്തി എന്നിവിടങ്ങിലേക്ക് എയര്‍ ലിഫ്റ്റ് ചെയ്യുന്ന കാര്യത്തില്‍ തീരുമാനമെടക്കാന്‍ മെഡിക്കല്‍ ഡയറക്ടര്‍ ഉള്‍പ്പെടുന്ന നാലംഗ സമിതിയെയാണ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ നിയോഗിച്ചിരിക്കുന്നത്. രോഗികളെ മാറ്റുന്നതിനു ബന്ധപ്പെട്ട ദ്വീപിലെ മെഡിക്കൽ ഓഫിസർ ഓൺലൈനിൽ സമർപ്പിക്കുന്ന രേഖകള്‍ പരിശോധിച്ചായിരിക്കും സമിതി തീരുമാനമെടുക്കുക.

സമിതിയുടെ ഉത്തരവ് ലഭിച്ചില്ലെങ്കില്‍ കപ്പല്‍ മാര്‍ഗമേ രോഗികളെ കൊച്ചിയിലേക്കോ, കോഴിക്കോടേക്കോ എത്തിക്കാന്‍ സാധിക്കൂ. ചികിത്സാ സൗകര്യങ്ങള്‍ വര്‍‍ദ്ധിപ്പിക്കാന്‍ അഡ്മിനിസ്ട്രേറ്റര്‍ തയാറാകുന്നില്ലെന്നും പരാതി ഉയരുന്നുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Lakshdweep issue all party meeting today

Next Story
തീരുമാനമെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു ഭയം വേണ്ട; അഴിമതിക്കാരോട് വിട്ടുവീഴ്ചയില്ലെന്നും മുഖ്യമന്ത്രിPinarayi Vijayan new government first cabinet meeting, Pinarayi Vijayan new government, first cabinet meeting, Pinarayi Vijayan, new government, kerala oath taking, kerala cabinet swearing, പിണറായി വിജയൻ സത്യപ്രതിജ്ഞ, kerala new cabinet, kerala cabinet 2021, ldf cabinet kerala, kerala ministers 2021, kerala ldf cabinet, pinari vijayan, kerala cm pinarayi vijyayan, cpm new ministers kerala,LDF Government, പിണറായി സർക്കാർ, Pinarayi Vijayan Cabinet, പിണറായി വിജയൻ, Cabinet Ministers, Pinarayi Vijayan, KK Shailaja, P Rajeev, MB Rajesh, Veena George, MV Govindan, R Bindhu, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com