Latest News

ലക്ഷദ്വീപ് ഭരണകൂടത്തിന് വീണ്ടും തിരിച്ചടി; ഒഴിപ്പിക്കല്‍ നടപടി ഹൈക്കോടതി താൽക്കാലികമായി തടഞ്ഞു

നോട്ടിസിന് മറുപടി നല്‍കാന്‍ രണ്ട് ദിവസം മാത്രമാണ് സാവകാശം നല്‍കിയതെന്നും ഇത് നീതികരിക്കാനാവില്ലെന്നും വ്യക്തമാക്കിയാണ് കോടതി നടപടി

Lakshadweep, Praful Khoda Patel, Lakshadweep administrator, Lakshadweep administrator Praful Khoda Patel, Praful Khoda Patel Dadra and Nagar Haveli and Daman and Diu administrator, Praful Khoda Patel Gujrat home minister, Praful Khoda Patel and Narendra Modi, Praful Khoda Patel BJP leader, Lakshadweep covid, Lakshadweep covid case, Lakshadweep beef ban, Lakshadweep goonda act, Lakshadweep land acquisition, Lakshadweep jobs cut, Lakshadweep tourism, Lakshadweep administration, Lakshadweep development authority regulation, Lakshadweep panchayath regulation amendment, kannan gopinathan, ie malayalam

കൊച്ചി: സുഹേലി ദ്വീപിലെ ഷെഡുകള്‍ പൊളിച്ചുമാറ്റാനുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നടപടി ഹൈക്കോടതി താൽക്കാലികമായി തടഞ്ഞു. കവരത്തി ദ്വീപിലെ ഒരു കൂട്ടം ആളുകള്‍ സമര്‍പ്പിച്ച ഹര്‍ജികളിലാണ് ജസ്റ്റിസ് സുനില്‍ തോമസിന്റെ ഉത്തരവ്.

ആള്‍താമസമില്ലാത്ത സുഹേലി ദ്വീപില്‍ നാളികേരം, പണിയായുധങ്ങള്‍, വള്ളം, വല എന്നിവ സൂക്ഷിക്കാന്‍ കെട്ടിയ ഷെഡ്ഡുകള്‍ പൊളിക്കാനാവശ്യപ്പെട്ട് ഡെപ്യൂട്ടി കലക്ടർ നൽകിയ നോട്ടിസുകളുടെ നിയമസാധുത ചോദ്യം ചെയ്തായിരുന്നു ഹര്‍ജി. ഭൂമി കൈവശം വയ്ക്കാന്‍ കോവില്‍ദാര്‍മാര്‍ എന്ന് അറിയപ്പെടുന്ന ഹര്‍ജിക്കാര്‍ക്ക് അവകാശമുണ്ടെന്നു ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.

നോട്ടിസിന് മറുപടി നല്‍കാന്‍ രണ്ട് ദിവസം മാത്രമാണ് സാവകാശം നല്‍കിയതെന്നും ഇത് നീതികരിക്കാനാവില്ലെന്നും വ്യക്തമാക്കിയാണ് കോടതി നടപടി. അടുത്ത വാദം കേൾക്കൽ തിയതി വരെ ഹർജിക്കാരെ ഒഴിപ്പിക്കരുതെന്നു കോടതി ഉത്തരവിട്ടു. ഹര്‍ജിയില്‍ വിശദീകരണം നല്‍കാന്‍ ലക്ഷദ്വീപ് ഭരണകൂടത്തിന് കോടതി നിര്‍ദേശം നല്‍കി.

അമിനി, കവരത്തി ദ്വീപുകളിലെ നിവാസികളെ തങ്ങളുടെ ഭൂമിയില്‍നിന്ന് ഒഴിപ്പിക്കാന്‍ നീക്കം നടക്കുന്നുവെന്ന മറ്റൊരു ഹര്‍ജിയിലും കോടതി സ്റ്റേ അനുവദിച്ചിട്ടുണ്ട്. ശനിയാഴ്ച പ്രത്യേക സിറ്റിങ് നടത്തിയാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

Also Read: നിക്ഷേപാനുകൂലമല്ല എന്ന വാദം കേരളത്തെ അപമാനിക്കാനുള്ള ആസൂത്രിത നീക്കം: മുഖ്യമന്ത്രി

കടല്‍ തീരത്തോട് ചേര്‍ന്നുള്ള വീടുകള്‍ പൊളിക്കാനുള ദ്വീപ് ഭരണകൂടത്തിന്റെ ഉത്തരവ് ഹൈക്കോടതി കഴിഞ്ഞമാസം സ്റ്റേ ചെയ്തിരുന്നു. കടലില്‍നിന്നു 20 മീറ്റര്‍ പരിധിയിലുള്ള കെട്ടിങ്ങെള്‍ പൊളിച്ചുമാറ്റാനുള്ള നടപടികളാണ് ഹൈക്കോടതി തടഞ്ഞത്. വീടുകള്‍ പൊളിച്ചു നീക്കാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കാന്‍ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫിസര്‍ക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി ഇടപെടല്‍.

ഡയറി ഫാമുകള്‍ അടച്ചുപൂട്ടാനും കുട്ടികളുടെ ഉച്ച ഭക്ഷണത്തില്‍നിന്നും മാസം ഒഴിവാക്കാനുമുള്ള ലക്ഷദ്വീപ ഭരണകൂടത്തിന്റെ തീരുമാനവും ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. ഇതിനു പിന്നാലെ ലക്ഷദ്വീപില്‍ സ്റ്റാമ്പ് ഡ്യൂട്ടി വര്‍ധിപ്പിച്ച നടപടിയും ഹൈക്കോടതി സ്റ്റേ ചെയ്തു. സ്ത്രീക്കും പുരുഷനും വ്യത്യസ്ത സ്റ്റാമ്പ് ഡ്യൂട്ടി ഏര്‍പ്പെടുത്തിയ നടപടി വിവേചനപരമാണെന്നും സ്റ്റാമ്പ് ഡ്യൂട്ടി വര്‍ധിപ്പിക്കാന്‍ അഡ്മിനിസ്ട്രേറ്റര്‍ക്കോ കളക്ടര്‍ക്കോ നിയമപരമായ അധികാരമില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഉത്തരവ്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Lakshadweep suheli island eviction hc ask authorities to give reasonable time to affected parties

Next Story
സഹകരണ മന്ത്രാലയം: കേന്ദ്രത്തിന്റെ ഉദ്ദേശം മനസ്സിലാക്കി നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിpinarayi vijayan, പിണറായി വിജയൻ, പിണറായി , CM, Kerala CM, മുഖ്യമന്ത്രി, independence day message, സ്വാതന്ത്ര്യ ദിന സന്ദേശം, independence day, സ്വാതന്ത്ര്യ ദിനം, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com