Latest News
കോവിഡ് മരണം 40 ലക്ഷം കടന്നു; കൂടുതല്‍ ഇന്ത്യ, അമേരിക്ക, ബ്രസീല്‍ രാജ്യങ്ങളില്‍
ഇന്ധനനിരക്ക് ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക്
കോപ്പയില്‍ ബ്രസീലിയന്‍ കോടുങ്കാറ്റ്; പെറുവിനെ തകര്‍ത്തു
കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിനുള്ള സ്പുട്നിക് വാക്സിന്‍ ഉടന്‍
രാജ്യത്ത് 62,480 പുതിയ കേസുകള്‍; 1,587 മരണം
കിവികളെ കീഴടക്കാന്‍ ഇന്ത്യ; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇന്ന് തുടക്കം
സംവിധായകന്‍ സച്ചി ഓര്‍മയായിട്ട് ഒരു വര്‍ഷം

ലക്ഷദ്വീപ്: നിർദേശങ്ങൾ സമർപ്പിക്കാൻ ജനങ്ങളെ അനുവദിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

ഹർജിക്കാരനു നിർദേശങ്ങൾ സമർപ്പിക്കാൻ കോടതി രണ്ടാഴ്ച അനുവദിച്ചു. സമർപ്പിക്കുന്ന നിർദേശങ്ങൾ അഡ്മിനിസ്ട്രേറ്റർ കേന്ദ്രത്തിന് അയയ്ക്കണമെന്നും കോടതി നിർദേശിച്ചു

Lakshadweep, Lakshadweep new laws, Lakshadweep new laws high court, Lakshadweep beef ban, Lakshadweep goonda act, Lakshadweep land acquisition, Lakshadweep jobs cut, Lakshadweep tourism, Lakshadweep administration, Lakshadweep administrator Praful Khoda Patel, Lakshadweep development authority regulation, Lakshadweep panchayath regulation amendment, Lakshadweep MP Mohammed Faizal, ie malayalam

കൊച്ചി: ലക്ഷദ്വീപിൽ നടപ്പാക്കാൻ ലക്ഷ്യമിടുന്ന നിയമങ്ങളുടെ കരട് സംബന്ധിച്ച് നിർദേശങ്ങൾ സമർപ്പിക്കാൻ ജനങ്ങളെ അനുവദിക്കണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു. അതേസമയം, ഹർജിക്കാരനു നിർദേശങ്ങൾ സമർപ്പിക്കാൻ കോടതി രണ്ടാഴ്ച അനുവദിച്ചു. സമർപ്പിക്കുന്ന നിർദേശങ്ങൾ അഡ്മിനിസ്ട്രേറ്റർ കേന്ദ്രത്തിന് അയയ്ക്കണമെന്നും കോടതി നിർദേശിച്ചു.

ആളുകളുടെ നിർദേശങ്ങൾ പ്രസിദ്ധീകരിക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല. ഹർജിക്കാരന് ആവശ്യമെങ്കിൽ കോടതിയെ പിന്നീട് സമീപിക്കാമെന്നും വ്യക്തമാക്കി.

ലക്ഷദ്വീപിൽ നടപ്പാക്കുന്ന നിയമങ്ങൾ സംബന്ധിച്ച് ജനങ്ങളിൽനിന്ന് തെളിവെടുക്കണമെന്ന് നിയമ മന്ത്രാലയത്തിന്റെ ഉത്തരവുണ്ടെന്നും ലോക്ക്ഡൗൺ മൂലം നിർദേശങ്ങൾ സമർപ്പിക്കാൻ കഴിയുന്നില്ലെന്നും സമയം നീട്ടണമെന്നും ആവശ്യപ്പെട്ട് കവരത്തി സ്വദേശി മുഹമ്മദ് സാദിഖ് സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്.

ഭൂമി ഏറ്റെടുക്കാനും ഒഴിപ്പിക്കാനുമുള്ള  വ്യവസ്ഥകൾ വരെ കരട് നിയമത്തിലുണ്ടെന്നും ഇത് ജീവിക്കാനുള്ള അവകാശങ്ങളുടെ ലംഘനമാണെന്നും ചുണ്ടിക്കാട്ടിയാണ് ഹർജി. ജനങ്ങൾക്ക് രജിസ്ട്രേഡ് പോസ്റ്റ് വഴി അഭിപ്രായങ്ങൾ അയയ്ക്കാൻ സാധിക്കുന്നില്ലെന്നും ഇന്റർനെറ്റ് സൗകര്യം പലർക്കും ലഭിക്കുന്നില്ലെന്നും ഹർജിക്കാർ ബോധിപ്പിച്ചു.

Also Read: ലക്ഷദ്വീപിൽ കാവി അജൻഡയ്ക്ക് ശ്രമം, അഡ്മിനിസ്ട്രേറ്ററെ തിരികെ വിളിക്കണം: നിയമസഭാ പ്രമേയം

ഇതുവരെ 593 നിർദേശങ്ങൾ ലഭിച്ചതായി  കേന്ദ്ര സർക്കാർ അറിയിച്ചു. അഭിപ്രായ രൂപീകരണത്തിന് 30 ദിവസം നൽകി. ഇതു ഭരണപരമായ തീരുമാനമാണ്, അവകാശമല്ല. അത് നീട്ടാനോ കുറയ്ക്കാനോ ആവശ്യപ്പെട്ട് ആർക്കും ഹർജി നൽകാൻ ആവില്ലെന്നും കേന്ദ്രം കോടതിയിൽ വ്യക്തമാക്കി. നിയമത്തിനെതിരെ പരാതി ഉണ്ടെങ്കിൽ പിന്നീട് പരാതി നൽകാമെന്നും കേന്ദ്രം അറിയിച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Lakshadweep draft laws peoples proposal kerala hc

Next Story
കൊടകര കുഴല്‍പ്പണക്കേസ്: പ്രതികളുടെ വീടുകളില്‍ റെയ്ഡ്Kodakara Hawala Case, കൊടകര കുഴല്‍പണക്കേസ്, Hawala Case, Three Crore Heist, Investigation, Kerala Police, BJP Leaders, BJP State Leaders, Latest Malayalam News, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com