Latest News

ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങൾക്കെതിരായ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ലക്ഷദ്വീപിലെ അഭിഭാഷകനായ അജ്മല്‍ അഹമ്മദാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്

covid19, coronavirus, covid lockdown, lockdown kerala restrictions, kerala high court, lockdown kerala high court, lockdown traders, indian express malayalam, ie malayalam

കൊച്ചി: ലക്ഷദ്വീപ് ഭരണകൂടത്തിന്റെ പരിഷ്കാരങ്ങള്‍ക്കെതിരായ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ദ്വീപില്‍ നടപ്പാക്കുന്ന കാര്യങ്ങള്‍ സംബന്ധിച്ച് അഡ്മിനിസ്ട്രേഷന്‍ ഹൈക്കോടതിയില്‍ വിശദമായ മറുപടി നല്‍കും.

നേരത്തെ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി അഡ്മിനിസ്ട്രേഷന്റെ രണ്ട് ഉത്തരവുകള്‍ സ്റ്റേ ചെയ്തിരുന്നു. സ്കൂളുകളില്‍ മാംസാഹാരം വിലക്കിയ ഉത്തരവ്, ഡയറി ഫാമുകള്‍ അടച്ചു പൂട്ടാനുള്ള ക്ഷീരവികസന വകുപ്പിന്റെ ഉത്തരവ് എന്നിവയാണ് ഹൈക്കോടതി തടഞ്ഞത്.

ലക്ഷദ്വീപിലെ അഭിഭാഷകനായ അജ്മല്‍ അഹമ്മദാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. കടലിന് 20 മീറ്ററിനുള്ളില്‍ സ്ഥിതി ചെയ്യുന്ന വീടുകളും ശുചിമുറികളും പൊളിച്ച് നീക്കാനുള്ള ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറുടെ ഉത്തരവ് ഇന്നലെ കോടതി സ്റ്റേ ചെയ്തിരുന്നു.

ചട്ടലംഘനം ആരോപിച്ച് നോട്ടീസ് നൽകാൻ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫിസർക്ക് അധികാരമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കാരണം കാണിക്കൽ നോട്ടിസിന് ഹർജിക്കാർക്ക് മറുപടി നൽകാമെന്നും ഹർജിക്കാരെ കോടതിയുടെ അനുമതിയില്ലാതെ ഒഴിപ്പിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

Also Read: വീടുകൾ പൊളിച്ചുനീക്കാനുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നീക്കം ഹൈക്കോടതി തടഞ്ഞു

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Lakshadweep administration kerala high court

Next Story
പുറത്താക്കിയ നടപടി ചോദ്യംചെയ്ത് അപ്പീൽ കൗൺസിലിനെ സമീപിച്ചതായി സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽsister lucy kalapurakkal, സിസ്റ്റർ ലൂസി കളപ്പുരക്കൽ, Kerala highcourt, sister lucy petition, vatican on sister lucy, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com