Latest News

വീടുകൾ പൊളിച്ചുനീക്കാനുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നീക്കം ഹൈക്കോടതി തടഞ്ഞു

കടല്‍ തീരത്തിന് 20 മീറ്ററിനുള്ളില്‍ നില്‍ക്കുന്ന വീടുകളും ശുചിമുറികളും പൊളിച്ചു നീക്കാനാണ് ദ്വീപ് ഭരണകൂടം നിര്‍ദേശിച്ചത്

Kerala High Court

കൊച്ചി: ലക്ഷദ്വീപിലെ തീരപ്രദേശത്തോട് ചേർന്ന വീടുകൾ പൊളിച്ചുനീക്കുന്ന നടപടി ഹൈക്കോടതി തടഞ്ഞു. കടലിനോട് 20 മീറ്റർ ദൂരപരിധിയുള്ള കെട്ടിടങ്ങൾ പൊളിക്കണമെന്ന ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറുടെ ഉത്തരവാണ് കോടതി സ്റ്റേ ചെയ്തത്.

കവരത്തി സ്വദേശികളായ ഉബൈദുള്ള, ഖാലിദ് എന്നിവർ നൽകിയ ഹര്‍ജിയിലാണ് ജസ്റ്റിസ് രാജാവിജയരാഘവന്റെ ഉത്തരവ്. ഹർജിയിൽ രണ്ടാഴ്ചയ്ക്കകം ലക്ഷദ്വീപ് ഭരണകൂടം വിശദീകരണം നൽകണമെന്നു കോടതി നിർദേശിച്ചു.

ചട്ടലംഘനം ആരോപിച്ച് നോട്ടീസ് നൽകാൻ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫിസർക്ക് അധികാരമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കാരണം കാണിക്കൽ നോട്ടിസിന് ഹർജിക്കാർക്ക് മറുപടി നൽകാമെന്നും ഹർജിക്കാരെ കോടതിയുടെ അനുമതിയില്ലാതെ ഒഴിപ്പിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

Also Read: കേസിൽ ശാസ്ത്രീയ തെളിവില്ല, അന്വേഷണം ക്രൈംബ്രാഞ്ചിന്; മയൂഖയുടെ ആരോപണത്തിൽ എസ്‌പി പൂങ്കുഴലി

കടല്‍ തീരത്തിന് 20 മീറ്ററിനുള്ളില്‍ നില്‍ക്കുന്ന വീടുകളും ശുചിമുറികളും പൊളിച്ചു നീക്കാനാണ് ദ്വീപ് ഭരണകൂടം നിര്‍ദേശിച്ചത്. ഇത്തരത്തിലുള്ള നിര്‍മാണങ്ങള്‍ അനധികൃതമാണെന്നും ദ്വീപ് ഭരണകൂടം പറയുന്നു.

കവരത്തിയില്‍ 102 വീടുകള്‍ക്കാണ് ഇത് സംബന്ധിച്ച് നോട്ടീസ് നല്‍കിയിട്ടുള്ളത്. 30-ാം തീയതിക്കുള്ളില്‍ നോട്ടീസിന് മറുപടി നല്‍കണം. അല്ലാത്ത പക്ഷം പൊളിച്ചു നീക്കുമെന്നായിരുന്നു മുന്നറിയിപ്പ്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Lakshadweep administration kerala high court

Next Story
ആ കെട്ടിടം, ഒരു പ്രേതാലയമായി അവിടെ കിടക്കണം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express