‘Lakshadeepam’ at Sree Padmanabha Temple: തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഇന്ന് ലക്ഷദീപം. ആറു വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന ഈ ചടങ്ങിന്റെ ഭാഗമായി ക്ഷേത്രവും പരിസരവും ദീപപ്രഭയാല്‍ അലംകൃതമാകും. ലക്ഷദീപത്തിന്റെ ഭാഗമായി കഴിഞ്ഞ അന്പത്തിയാറു ദിവസങ്ങളായി നടക്കുന്ന മുറജപത്തിന് പര്യവസാനം കുറിച്ചു കൊണ്ടുള്ള ശീവേലി ഇന്ന് രാത്രി നടക്കും.
ലക്ഷദീപത്തിന്റെ തയ്യാറെടുപ്പുകളുടെ ഭാഗമായി ഇന്നലെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രം ദീപങ്ങളാല്‍ അലങ്കരിക്കപ്പെട്ടപ്പോള്‍… മാഹീന് ഹസന് പകര്‍ത്തിയ ചിത്രങ്ങള്‍ കാണാം.